മോദി റഷ്യയിൽ; കണ്ണ്​ കൂടം കുളം ആണവ നിലയത്തിൽ

ന്യൂഡൽഹി: നാലു രാജ്യങ്ങളിലായി ആറു ദിവസത്തെ യാത്ര നടത്തുന്ന ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്രമോദി റഷ്യയിലെത്തി. ബുധനാഴ്​ച രാത്രിയാണ്​ സ​​​െൻറ്​ പീറ്റേഴ്​സ്​ ബർഗിൽ മോദി എത്തിയത്​.സ​​​െൻറ്​ പീറ്റേഴ്​സ്​ ബർഗ്​ വാർഷിക ഉച്ചകോടിയിൽ പ​െങ്കടുക്കുന്നതിനായാണ്​ സന്ദർശനം. 

ഇന്ത്യൻ പ്രധാനമന്ത്രി റഷ്യൻ സാമ്പത്തിക ഉച്ചകോടിയിൽ പ​െങ്കടുക്കുന്നത്​ ആദ്യമായാണ്​. വെള്ളിയാഴ്​ചയാണ്​ സ​​​െൻറ്​ പീറ്റേഴ്​സ്​ ബർഗ്​ സാമ്പത്തിക ഫോറത്തിൽ പ്രധാനമന്ത്രി മോദി  വിശിഷ്​ടാതിഥിയായി എത്തുന്നത്​. ഉച്ചകോടിയിൽ റഷ്യൻ പ്രസിഡൻറ്​ വ്​ളാദിമിർ പുടിനുമായി വിവിധ കരാറുകളും ഒപ്പുവെക്കും. 

കൂടിക്കാഴ്​ചയിൽ ഇരുരാജ്യങ്ങളും 12ഒാളം കരാറുകളിൽ ഒപ്പ​ുവെക്കുമെന്നാണ്​ കരുതുന്നത്​. ശാസ്ത്ര സാ​േങ്കതിക മേഖല, റെയിൽ​വേ, വ്യവസായം, സംാസ്​കാരികം തുടങ്ങിയവ കരാറിൽ ഉൾക്കൊള്ളും.  

റഷ്യൻ സഹകരണത്തോടെ ഇന്ത്യയിൽ നിർമിച്ച കൂടംകുളം ആണവ നിലയത്തി​​​െൻറ അവസാന രണ്ടു യൂണിറ്റുകളുടെ നിർമാണവുമായി ബന്ധപ്പെട്ട കരാറി​ൽ ഒപ്പുവെക്കുമെന്നാണ്​ കരുതുന്നത്​.

സന്ദർശനം ഫലപ്രദമാക്കുന്നതിന്​ ശ്രമിക്കുമെന്നാണ്​ റഷ്യയിലെത്തിയ മോദി ട്വീറ്റ്​ ചെയ്​തത്​. 

Tags:    
News Summary - Modi Arrives in Russia, all eyes on Nuclear Deal Details

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.