ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പു പ്രചാരണ സമയം വെട്ടിക്കുറച്ച തെരഞ്ഞെടുപ് പു കമീഷന് കടുത്ത വിമർശനം. ബി.ജെ.പിയുടെ പാവയായി ഭരണഘടനാപരമായ അധികാരം ദുരുപയേ ാഗിക്കുകയാണ് കമീഷനെന്ന് കുറ്റപ്പെടുത്തിയ പ്രതിപക്ഷം, മുഖ്യമന്ത്രി മമത ബാനർജി ക്കും തൃണമൂൽ കോൺഗ്രസിനും പിന്നിൽ അണിനിരന്നു.
കോൺഗ്രസ്, ബി.എസ്.പി, സമാജ്വാദി പാ ർട്ടി, നാഷനൽ കോൺഫറൻസ്, ടി.ഡി.പി തുടങ്ങി വിവിധ പാർട്ടികളാണ് തെരഞ്ഞെടുപ്പു കമീഷന െ രൂക്ഷമായി വിമർശിച്ചത്. മാതൃക പെരുമാറ്റച്ചട്ടം നടപ്പാക്കേണ്ട കമീഷൻ ‘മോദി ദുഷ്പെരുമാറ്റച്ചട്ട കമീഷൻ’ ആയി മാറിയെന്ന് അവർ കുറ്റപ്പെടുത്തി. മത്സരിക്കുന്നവർക്കു പ്രചാരണം നടത്താൻ നിയമപരമായി അനുവദിച്ചിട്ടുള്ള സമയം വെട്ടിച്ചുരുക്കാൻ കമീഷന് അധികാരമില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടു റാലികൾ പശ്ചിമ ബംഗാളിൽ മുടങ്ങുന്നില്ലെന്ന് ഇതിനിടയിൽ കമീഷൻ ഉറപ്പുവരുത്തുകയും ചെയ്തു.
ജനാധിപത്യത്തിലെ കറുത്ത അധ്യായവും ബി.ജെ.പിക്കുള്ള സമ്മാനവുമാണ് കമീഷൻ തീരുമാനമെന്ന് കോൺഗ്രസ് വക്താവ് രൺദീപ്സിങ് സുർേജവാല പറഞ്ഞു. ബി.ജെ.പി അധ്യക്ഷൻ അമിത് ഷായുടെ റോഡ്ഷോയെ തുടർന്ന് അക്രമം നടത്തിയവരെ ശിക്ഷിക്കുന്നതിനുപകരം ജനാധിപത്യത്തെ ശിക്ഷിക്കുകയാണ് തെരഞ്ഞെടുപ്പു കമീഷൻ.
ന്യായയുക്തമായ തെരഞ്ഞെടുപ്പു നടത്താൻ കമീഷന് കഴിവില്ലെന്ന് തെളിയിക്കുന്ന പുതിയ സംഭവമാണിത്. മോദിക്കും അമിത് ഷാക്കും എതിരെയുള്ളതടക്കം കോൺഗ്രസ് നൽകിയ 11 പരാതികളിൽ കമീഷൻ നടപടിയൊന്നും സ്വീകരിച്ചില്ലെന്നും സുർജേവാല പറഞ്ഞു. കേന്ദ്രസർക്കാർ തെരഞ്ഞെടുപ്പു കമീഷൻ അംഗങ്ങളെ നിയമിക്കുന്ന രീതി മാറണം. കോൺഗ്രസ് അധികാരത്തിൽ വന്നാൽ നിയമന രീതി പുനഃപരിേശാധിക്കും.
മമതയെ മോദിയും അമിത്ഷായും ബി.ജെ.പിയും ആസൂത്രിതവും അപകടകരവുമായ രീതിയിൽ നേരിടുകയാണെന്ന് ബി.എസ്.പി നേതാവ് മായാവതി കുറ്റപ്പെടുത്തി. പ്രധാനമന്ത്രിസ്ഥാനത്തിരിക്കുന്നവർക്ക് ചേർന്നതല്ല മോദിയുടെ രീതി. തെരഞ്ഞെടുപ്പു കമീഷനെ സമ്മർദത്തിലാക്കുകയാണ് ബി.ജെ.പി ചെയ്യുന്നത്. മോദി-ഷാമാരുടെ പാവയായി കമീഷൻ.
ബംഗാളിൽ അരാജകത്വമാണെന്ന തങ്ങളുടെ പരാതി ശരിവെക്കുന്നതാണ് തെരഞ്ഞെടുപ്പു കമീഷെൻറ തീരുമാനമെന്നാണ് ബി.ജെ.പി പ്രതികരിച്ചത്. കമീഷൻ ഫലപ്രദമായി ഇടപെട്ടുവെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി പറഞ്ഞു.
ബംഗാളിെൻറ സാംസ്കാരിക നായകൻ ഇൗശ്വർ ചന്ദ്ര വിദ്യാസാഗറിെൻറ പ്രതിമ തകർത്തത് തൃണമൂൽ ഗുണ്ടകളാണെന്നും ബി.ജെ.പി അതു പുനഃസ്ഥാപിക്കുമെന്നും യു.പിയിലെ പ്രചാരണ സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. ബംഗാളിന് ആ പണം വേണ്ടെന്ന് മമത തിരിച്ചടിച്ചു. ബംഗാളിൽ നടക്കാനിരിക്കുന്ന തെൻറ റാലി തടയാൻ മമത ബാനർജിയെ മോദി വെല്ലുവിളിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.