രണ്ടാം മോദി സര്‍ക്കാറി​െൻറ ആദ്യവര്‍ഷം ദുരന്തപൂര്‍ണം –കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാറി​​െൻറ ആദ്യ വര്‍ഷം ദുരന്തപൂര്‍ണമായിരുന്നുവെന്ന് കോണ്‍ഗ്രസ് . മോദി സര്‍ക്കാര്‍ ജനങ്ങളുമായി യുദ്ധത്തിലാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ വിമര്‍ശിച്ചു. വര്‍ഗീയതവും വിഭാഗീയവുമായ അക്രമങ്ങള്‍ക്ക് വഴിവെച്ച ഭരണമായിരുന്നു മോദി സര്‍ക്കാറി​േൻറത് എന്ന് വേണുഗോപാല്‍ പറഞ്ഞു. 

കോവിഡ് നേരിടുന്നതില്‍ സര്‍ക്കാര്‍ പരാജയമായെന്നും ലോക്ഡൗണിന് മു​േമ്പ സാമ്പത്തിക രംഗം ഐ.സി.യുവിലാണെന്നും കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി കുറ്റപ്പെടുത്തി. തൊഴിലില്ലായ്മ അതി​​െൻറ ഉച്ചിയിലാണ് 370 ാം വകുപ്പ് റദ്ദാക്കിയത് ബി.ജെ.പിയുടെയും ജനസംഘത്തി​​െൻറയും രാഷ്​ട്രീയ അജണ്ടയുടെ പൂര്‍ത്തീകരണം മാത്രമായിരുന്നു. പൗരത്വ ഭേദഗതി നിയമം പക്ഷപാതപരമായിരുന്നു.

341 രോഗികള്‍ മാത്രമുണ്ടായിരുന്ന സമയത്ത് രാജ്യത്ത് ലോക്ഡൗണ്‍ കൊണ്ടുവന്ന മോദി സര്‍ക്കാര്‍ ഇപ്പോള്‍ ഒരു ലക്ഷം രോഗികളായപ്പോള്‍ തുറന്നുകൊടുക്കുകയാണെന്ന് തിവാരി പരിഹസിച്ചു. കുടിയേറ്റ തൊഴിലാളികളുടെ ദുരിതം മനുഷ്യ നിര്‍മിത ദുരന്തമായിരുന്നു. വിഭജനകാലത്തെ ഓര്‍മിപ്പിക്കുന്ന തരത്തിലാണ് ആയിരക്കണക്കിന് കിലോമീറ്ററുകള്‍ മനുഷ്യര്‍ കാല്‍നടയായി താണ്ടിയത്. ഏത് നിലക്കും എന്‍.ഡി.എ സര്‍ക്കാറി​​െൻറ ആദ്യ വര്‍ഷം ദുരന്തപൂര്‍ണമാണെന്ന് തിവാരി പറഞ്ഞു. 

Tags:    
News Summary - modi government is tragedy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.