ന്യൂഡൽഹി: ജനിതകമാറ്റം വരുത്തിയ പരുത്തി ഉൾപ്പടെയുള്ള വിളകളുടെ കാര്യത്തിൽ മോദി സർക്കാറിെൻറ നിലപാടുകളിൽ പ്രതിഷേധവുമായി ആർ.എസ്.എസ് അനുകുല കർഷക സംഘടനകൾ. ആർ.എസ്.എസുമായി ബന്ധമുള്ള സ്വദേശി ജാഗരൺ മഞ്ച്്്, ഭാരതീയ കിസാൻ സഭ എന്നിവരാണ് ജനിതകമാറ്റം വരുത്തിയ വിത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.
ജനിതകമാറ്റം വരുത്തിയ വിത്തുകൾ അനുവദിക്കുന്നത് സംബന്ധിച്ച വിഷയത്തിൽ സർക്കാർ കോർപ്പറേറ്റുകളുടെ സമ്മർദ്ദത്തിന് വഴങ്ങിയെന്നാണ് സംഘടനകളുടെ ആരോപണം. ജനിതകമാറ്റം വരുത്തിയ 11 ഇനം വിത്തുകളുടെ വിൽപന നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് ഇവർ കേന്ദ്രസർക്കാറിന് കത്തയച്ചിട്ടുണ്ട്. മോൺസാേൻറാ പോലുള്ള കുത്തക കമ്പനികൾ ജനിതകമാറ്റം നടത്തിയ വിത്തുകളുടെ വിൽപന നിർത്തിവെക്കണം. ഇത്തരം കമ്പനികൾ മുലം 80തോളം കർഷകർ ഇതുവരെ ആത്മഹത്യ ചെയ്തിട്ടുണ്ടെന്ന് ഭാരതീയ കിസാൻ സഭ സെക്രട്ടറി മോഹനി മോഹൻ പറഞ്ഞു.
ജനിതകമാറ്റം വരുത്തിയ വിത്തുകൾ തങ്ങൾക്ക് ആവശ്യമില്ല. വിത്തുകൾ മുമ്പ് ഉൽപാദിപ്പിച്ച പോലെ തന്നെ ഉൽപാദിപ്പിക്കാമെന്നും കർഷക സംഘടന പ്രതിനിധികൾ പറഞ്ഞു. നേരത്തെ യു.പി.എ സർക്കാറിെൻറ ഭരണകാലത്തും ജനിതകമാറ്റം വരുത്തിയ വിത്തുകൾ അനുവദിക്കുന്നത് വിവാദമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.