അദാനിക്ക് നേട്ടമുണ്ടാക്കാൻ മോദി സർക്കാർ നിയമങ്ങൾ വളച്ചൊടിച്ചു -രാഹുൽ ഗാന്ധി

ന്യൂഡൽഹി: ലോക്സഭയിൽ ബി.ജെ.പി സർക്കാരിനും അദാനിക്കുമെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഗൗതം അദാനിക്ക് നേട്ടം കൊയ്യാൻ വേണ്ടിയാണ് മോദി സർക്കാർ ബിസിനസ് നിയമങ്ങൾ മാറ്റുന്നതെന്ന് ലോക്സഭയിൽ സംസാരിക്കവെ അദ്ദേഹം ആരോപിച്ചു.

മുൻ പരിചയമില്ലാത്ത ആർക്കും വിമാനത്താവളങ്ങളുടെ വികസനത്തിൽ പങ്കാളികളാകാൻ കഴിയില്ലെന്ന് നിയമമുണ്ട്. ഈ നിയമം മാറ്റി കേന്ദ്ര സർക്കാർ അദാനിക്ക് ആറ് വിമാനത്താവളങ്ങൾ നൽകി. പിന്നാലെ ഇന്ത്യയിലെ ഏറ്റവും ലാഭകരമായ മുംബൈ വിമാനത്താവളം ജി.വി.കെയിൽ നിന്ന് സി.ബി.ഐ, ഇ.ഡി പോലുള്ള ഏജൻസികളെ ഉപയോഗിച്ച് ഹൈജാക്ക് ചെയ്ത് അദാനിക്ക് നൽകുകയും ചെയ്തു -രാഹുൽ പറഞ്ഞു.

2014ൽ ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരുടെ പട്ടികയിൽ അദാനി 609-ാം സ്ഥാനത്തായിരുന്നു. തുടർന്ന് മാന്ത്രികവിദ്യപോലെ അദാനി രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു -രാഹുൽ കൂട്ടിച്ചേർത്തു. പാർലമെന്റ് സമ്മേളനം ആരംഭിച്ചതു മുതൽ ഇരുസഭകളിലും തടസ്സമുണ്ടാക്കിയ അദാനി-ഹിൻഡൻബർഗ് പ്രശ്നങ്ങൾക്കിടെയാണ് രാഹുലിന്റെ പ്രതികരണം. 

Full View


Tags:    
News Summary - Modi govt bent laws to benefit Adani - Rahul Gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.