ന്യൂഡൽഹി: രാജ്യത്ത് ആത്മഹത്യ ചെയ്ത കർഷകരുടെ വിവരങ്ങൾ മൂന്നു വർഷമായി സർക്കാറി െൻറ പക്കലില്ലെന്ന് കേന്ദ്ര കൃഷിമന്ത്രി രാധാമോഹൻ സിങ്. 2016നുശേഷം ദേശീയ ക്രൈം റെക്കോ ഡ് ബ്യൂറോ കർഷക ആത്മഹത്യ സംബന്ധിച്ച വിവരങ്ങൾ രേഖപ്പെടുത്തിയിട്ടില്ലെന്ന് മന്ത് രി വ്യാഴാഴ്ച പാർലമെൻറിൽ വ്യക്തമാക്കി.
തൃണമൂൽ കോൺഗ്രസ് എം.പി ദിനേഷ് ത്രിവേദിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ദേശീയ ക്രൈം റേക്കോഡ് ബ്യൂറോയാണ് ആത്മഹത്യയുമായി ബന്ധപ്പെട്ട വിവരം ശേഖരിച്ചുവെക്കാറ്. 2015വരെ ഇവരുടെ വെബ്സൈറ്റിൽ കർഷക ആത്മഹത്യയുടെ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, 2016നു ശേഷം അപകടമരണം മാത്രമാണ് ശേഖരിച്ചുവെക്കുന്നത്.
2015ലെ കണക്കു പ്രകാരം രാജ്യത്ത് 8000 കർഷകരാണ് ആത്മഹത്യചെയ്തത്. 2014 ൽ 5650 കർഷകരും ആത്മഹത്യചെയ്തു. ഇതിൽ ഭൂരിഭാഗവും ജീവിതം അവസാനിപ്പിക്കാൻ കാരണം ബാങ്കിൽ നിെന്നടുത്ത കടം തിരിച്ചടക്കാനാവാതെയാെണന്നും ദേശീയ ക്രൈം റെക്കോഡ് ബ്യൂേറാ അവരുടെ വെബ്സൈറ്റിൽ വ്യക്തമാക്കുന്നുണ്ട്.
അതേസമയം, 2016നുശേഷം എന്തുകൊണ്ടാണ് കർഷക ആത്മഹത്യയുടെ കണക്കുകൾ േരഖപ്പെടുത്താത്തത് എന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.