ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാർ കോവിഡിനെ ഹിന്ദുക്കൾക്കും മുസ്ലിംകൾക്കുമിടയിൽ വിഭജനം സൃഷ്ടിക്കാൻ ഉപയോ ഗിക്കുന്നുവെന്ന ആരോപണവുമായി എഴുത്തുകാരി അരുന്ധതി റോയ്. ജർമൻ ചാനലായ ഡി.ഡബ്ല്യൂ ടി.വിക്കുവേണ്ടി നൽകിയ അഭിമു ഖത്തിലാണ് അരുന്ധതി റോയി അഭിപ്രായം പ്രകടിപ്പിച്ചത്.
ലോകം സൂക്ഷമായി വീക്ഷിക്കേണ്ട കാര്യങ്ങൾ ഇന്ത്യയിൽ നടക്കുന്നുണ്ട്. ഞങ്ങൾ േക്ലശം അനുഭവിക്കുന്നത് കോവിഡിൽ നിന്നും മാത്രമല്ല, വെറുപ്പ്, വിശപ്പ് തുടങ്ങിയവയിൽ നിന്നും കൂടിയാണ്. ഒരു കൂട്ടക്കൊലക്ക് സമാനമായ അന്തരീക്ഷത്തെയാണ് ഇന്ത്യ അഭിമുഖീകരിക്കുന്നത്.
മുസ്ലിംകൾക്കെതിരെയായ വിദ്വേഷപ്രചാരണം ഡൽഹിയിൽ വംശഹത്യയിലേക്ക് നയിച്ചിരുന്നു. കോവിഡിെൻറ മറവിൽ കേന്ദ്രസർക്കാർ യുവനേതാക്കളെ അറസ്റ്റ് ചെയ്യുന്നു, അഭിഭാഷകർ, എഡിറ്റർമാർ, ചിന്തകർ എന്നിവർക്കെതിരെ കേസെടുക്കുകയാണ്. പലരും തടവിലായിക്കഴിഞ്ഞു.
ജൂതന്മാരെ ഒറ്റപ്പെടുത്താനും അവര്‍ക്കെതിരെ വെറുപ്പ് പടർത്താനും ടൈഫസ് എന്ന പകര്‍ച്ചപ്പനിയെ നാസികള്‍ ഉപയോഗിച്ചിരുന്നതിന് സമാനമായ രീതിയിലാണ് കോവിഡിനെ മുസ്‌ലിംകള്‍ക്കെതിരെ ഉപയോഗിക്കുന്നതെന്നും അരുന്ധതി റോയ് കൂട്ടിച്ചേർത്തു. മോദി സര്‍ക്കാരിനെ നാസി ഭരണകൂടവുമായാണ് അരുന്ധതി റോയിയുടെ നോവലായ ‘ദ മിനിസ്റ്റ്ട്രി ഓഫ് അട്‌മോസ്റ്റ് ഹാപ്പിനസി’ല്‍ താരതമ്യം ചെയ്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.