പെഗസസിന്​ പണം നൽകിയതാര് ?​; മറയ്​ക്കാനൊന്നുമില്ലെങ്കിൽ ​സത്യം തെളിയിക്കാൻ മോദി ഇടപെടണം -സുബ്രമണ്യം സ്വാമി

ന്യൂഡൽഹി: ഇസ്രായേൽ ചാര സോഫ്​റ്റവെയറായ പെഗസസിന്​ ഇന്ത്യയിലെ ചോർത്തലിന്​ പണ നൽകിയതാ​രാണെന്ന ചോദ്യവുമായി ബി.ജെ.പി എം.പി സുബ്രമണ്യം സ്വാമി. പെഗസസ്​ കൊമേഷ്യൽ കമ്പനിയാണ്​. പണം വാങ്ങിയാണ്​ അവർ പ്രവർത്തിക്കുന്നത്​. ഈ സാഹചര്യത്തിൽ പ്രധാനപ്പെട്ട ഒരു ചോദ്യം ഉയരുന്നുണ്ട്​.

പെഗാസസിന്‍റെ ഇന്ത്യയിലെ പ്രവർത്തനങ്ങൾക്കായി പണം മുടക്കിയതാരാണ് എന്ന ചോദ്യമാണ്​ ഇത്​​​. കേന്ദ്രസർക്കാർ അല്ലെങ്കിൽ പിന്നയാരാണ്​ സോഫ്​റ്റ്​വെയറിനായി പണം മുടക്കിയത്​. ജനങ്ങളോട്​ ഇത്​ വെളിപ്പെടുത്താനുള്ള ബാധ്യത മോദി സർക്കാറിനുണ്ടെന്ന്​ സുബ്രമണ്യം സ്വാമി ട്വീറ്റ്​ ചെയ്​തു.

ഒന്നും മറയ്​ക്കാനില്ലെങ്കിൽ മോദി ഇസ്രായേൽ പ്രധാനമന്ത്രിക്ക്​ കത്തയക്കണം. സോഫ്​റ്റ്​വെയറിനായി ആരാണ്​ പണം മുടക്കിയതെന്ന അദ്ദേഹത്തോട്​ ചോദിക്കണമെന്നും സുബ്രമണ്യം സ്വാമി ആവശ്യപ്പെട്ടു. പെഗസസ്​ വിഷയത്തിൽ കടുത്ത പ്രതിരോധത്തിലായ ​മോദി സർക്കാറിനെ വീണ്ടും പ്രതിസന്ധിയിലാക്കുന്നതാണ്​ സുബ്രമണ്യം സ്വാമിയുടെ ട്വീറ്റുകൾ.

Tags:    
News Summary - 'Modi govt's duty to tell India': BJP MP Subramanian Swamy on Pegasus reports

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.