ചീറ്റകൾ വന്നപ്പോൾ 130 കോടി ഇന്ത്യക്കാർ തുള്ളിച്ചാടി -മോദി; ചണ്ഡീഗഡ് വിമാനത്താവളത്തിന്റെ പേര് മാറ്റും

ചീറ്റപ്പുലികളുടെ തിരിച്ചുവരവിൽ 130 കോടി ഇന്ത്യക്കാർ ആഹ്ലാദിക്കുകയും അഭിമാനം കൊള്ളുകയും ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ പരിപാടിയായ മൻ കി ബാത്തിന്റെ 93-ാം എപ്പിസോഡിൽ സംസാരിക്കുകയായിരുന്നു മോദി. ചണ്ഡീഗഡ് വിമാനത്താവളത്തിന് ഷഹീദ് ഭഗത് സിംഗിന്റെ പേര് നൽകുമെന്നും അദ്ദേഹം പറഞ്ഞു.

"രാജ്യത്തിന്റെ പല കോണുകളിൽ നിന്നുമുള്ള ആളുകൾ ചീറ്റപ്പുലികളുടെ തിരിച്ചുവരവിൽ സന്തോഷം പ്രകടിപ്പിച്ചു. 130 കോടി ഇന്ത്യക്കാർ ആഹ്ലാദഭരിതരും അഭിമാനഭരിതരുമാണ്. ഒരു ടാസ്‌ക് ഫോഴ്‌സ് ചീറ്റകളെ നിരീക്ഷിക്കും. അതിന്റെ അടിസ്ഥാനത്തിൽ നിങ്ങൾക്ക് എപ്പോൾ ചീറ്റകളെ സന്ദർശിക്കാമെന്ന് ഞങ്ങൾ തീരുമാനിക്കും" -മോദി പറഞ്ഞു.

ചീറ്റകളെ കേന്ദ്രീകരിച്ച് നടത്തുന്ന പ്രചാരണത്തിന്റെ പേര് നിർദേശിക്കാനും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു. "കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നമ്മുടെ ശ്രദ്ധ ആകർഷിച്ച വിഷയം ചീറ്റയാണ്. അത് യു.പിയിലെ അരുൺ കുമാർ ഗുപ്തയോ തെലങ്കാനയിലെ എൻ. രാമചന്ദ്രൻ രഘുറാം ജിയോ ആകട്ടെ, ചീറ്റകൾ ഇന്ത്യയിലേക്കുള്ള തിരിച്ചുവരവിൽ രാജ്യത്തിന്റെ എല്ലാ കോണുകളിൽ നിന്നുമുള്ള ആളുകൾ സന്തോഷം പ്രകടിപ്പിച്ചു" -അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Modi in Mann ki Baat: Indians elated after cheetahs' return, Chandigarh airport to be renamed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.