സഹഗഞ്ച്: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ഏറ്റവും വലിയ കലാപകാരിയാണെന്നും അമേരിക്കൻ പ്രസിഡൻറായിരുന്ന േഡാണൾഡ് ട്രംപിനേക്കാൾ മോശം ദുരവസ്ഥയാകും മോദിക്ക് സംഭവിക്കുകെയന്നും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഹൂഗ്ലി ജില്ലയിലെ സഹഗഞ്ചിൽ റാലിയിൽ സംസാരിക്കുകയായിരുന്നു അവർ.
മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാജ്യത്തുടനീളം വിദ്വേഷം വിതറി നടക്കുകയാണ്. രാജ്യത്തെ ഏറ്റവും വലിയ 'ദംഗബാസ്' (കലാപകാരി) നരേന്ദ്ര മോദിയാണ്. വരുന്ന ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിൽ ഞാൻ ഗോൾകീപ്പറാകും. ബി.ജെ.പിക്ക് ഒരു ഗോൾ പോലും നേടാനാകില്ല. എല്ലാ ഷോട്ടുകളും ഗോൾ പോസ്റ്റിനു മുകളിൽ പറക്കുമെന്നും മമത കൂട്ടിച്ചേർത്തു.
തൃണമൂൽ എം.പി അഭിഷേക് ബാനർജിയുടെ ഭാര്യയെ സി.ബി.ഐ ചോദ്യം ചെയ്തതിനെ അവർ അപലപിച്ചു. നമ്മുടെ സ്ത്രീകളെ അപമാനിക്കുകയാണെന്ന് അവർ പറഞ്ഞു. ക്രിക്കറ്റ് താരം മനോജ് തിവാരിയും നിരവധി ബംഗാളി അഭിനേതാക്കളും റാലിയിൽ വെച്ച് തൃണമൂൽ കോൺഗ്രസിൽ ചേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.