ന്യൂഡൽഹി: പത്തു മണിക്കൂറിലേറെ സമയം വൈകിയോടിയ ട്രെയിനിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോടും റെയിൽവെ മ ന്ത്രി പീയുഷ് ഗോയലിനോടും പരാതി പറഞ്ഞ് ബി.ജെ.പി നേതാവിട്ട വിഡിയോ വൈറലാകുന്നു. മുൻ പഞ്ചാബ് മന്ത്രിയും ബി. ജെ.പി നേതാവുമായ ലക്ഷ്മികാന്ത ചാവ്ലയാണ് മോദിക്കെതിരെ ആഞ്ഞടിച്ചത്.
‘‘ദൈവത്തെയോർത്ത് ബുളളറ്റ് ട്രെയി ൻ മറന്നേക്കൂ, നിലവിൽ ഒാടിക്കൊണ്ടിരിക്കുന്ന ട്രെയിനുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കൂ. സാധാരണക്കാർ യാത്ര ചെയ്യുന് ന ട്രെയിനുകളുടെ അവസ്ഥ കൂടി മനസ്സിലാക്കണം. ജനങ്ങൾ ആകെ അസ്വസ്ഥരാണ്. ആർക്കാണ് ‘അച്ഛാ ദിൻ’ വന്നു ചേർന്നതെന്ന് അറി യില്ല. അതു സാധാരണക്കാർക്കല്ലെന്ന് ഉറപ്പാണ്’’ ലക്ഷ്മി കാന്ത തെൻറ സന്ദേശത്തിൽ വ്യക്തമാക്കി.
ഇൗ മാസം 22ന് അമൃത്‍സറിൽ നിന്ന് അയോധ്യയിലേക്കുള്ള ട്രെയിനിലെ മൂന്നാം ക്ലാസ് എ.സിയിൽ യാത്ര ചെയ്ത ലക്ഷ്മി കാന്ത ചാവ്ല പത്തു മണിക്കൂറിലേറെ വൈകിയാണ് അയോധ്യയിലെത്തിയത്. വൈകിയോടിക്കൊണ്ടിരുന്ന സരയു-യമുന ട്രെയിനിലിരുന്നാണ് ചാവ്‌ല വിഡിയോ സന്ദേശം പുറത്തു വിട്ടത്.
റെയിൽവേ പരസ്യപ്പെടുത്തിയിട്ടുള്ള സഹായ നമ്പറുകളിലെല്ലാം താൻ വിളിച്ചു നോക്കി. റെയിൽവെ മന്ത്രിക്ക് ഇ–മെയിൽ സന്ദേശവുമയച്ചു. എന്നാൽ ആരും തിരിഞ്ഞു നോക്കിയിട്ടില്ലെന്നും ചാവ്‍ല കുറ്റപ്പെടുത്തി. പത്രങ്ങളിൽ പരസ്യം നൽകാൻ വേണ്ടി മാത്രമാണ് ഇത്തരം ടെലിഫോൺ നമ്പറുകളെന്നാണു തനിക്കു മനസ്സിലായതെന്നും അവർ പറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിനകം തങ്ങൾ ഏറെ ദുരിതം അനുഭവിച്ചുവെന്നും ദിശ മാറി ഒാടിക്കൊണ്ടിരിക്കുന്ന ട്രെയിൻ പത്തു മണിക്കൂറിലേറെ വൈകിയിട്ടും യാത്രക്കാർക്ക് ഭക്ഷണത്തിനു പോലും സംവിധാനം ഏർപ്പെടുത്തിയിട്ടില്ലെന്നും അവർ സന്ദേശത്തിൽ വ്യക്തമാക്കുന്നു. ട്രെയിൻ ഇത്രയേറെ സമയം വൈകിയിട്ടും അതുസംബന്ധിച്ച് യാത്രക്കാരെ റെയിൽവെ വിവരമറിയിച്ചില്ലെന്നും ചാവ്‍ല പറഞ്ഞു.
കാത്തിരിപ്പു കേന്ദ്രങ്ങൾ ഇല്ലാത്തതിനാൽ കടുത്ത തണുപ്പിലും നടപ്പാതയിലാണ് ജനങ്ങൾ കിടക്കുന്നത്. മണിക്കൂറിൽ 120ഉം 200ഉം കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ട്രെയിനുകളുടെ കാര്യം മറക്കൂ. ശതാബ്ദിയും രാജധാനിയുമെല്ലാം പണക്കാർക്കു വേണ്ടിയുള്ളതാണ്. പാവപ്പെട്ടവരും സൈനികരും കച്ചവടക്കാരുമെല്ലാം യാത്ര ചെയ്യുന്ന ഈ ട്രെയിനിന്‍റെ അവസ്ഥയെന്താണെന്നും ചാവ്‍ല ചോദിച്ചു. സാധാരണക്കാരുടെ ദുരിതം നേരിട്ടറിയാൻ റെയിൽവേ മന്ത്രി ഇത്തരം ട്രെയിനുകളിൽ യാത്ര ചെയ്യാൻ തയാറാകണമെന്നും അവർ കൂട്ടിച്ചേർത്തു. രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിനു മുൻപ് കോളജ് അധ്യാപികയായിരുന്നു ചാവ്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.