ന്യുഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും തെലങ്കാന രാഷ്ട്ര സമിതി അധ്യക്ഷൻ കെ. ചന്ദ്രശേഖര റാവുവും ഇരട്ടകളെ പോലെയാെണന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ. ബി.ജെ.പിക്കും ടി.ആർ.എസിനുമിടയിൽ രാഷ്ട്രീയ വാതുവെപ്പ് നടക്കുന്നതായും അദ്ദേഹം ആരോപിച്ചു.
ബി.ജെ.പിയും ടി.ആർ.എസും പൊതുവേദിയിൽ പരസ്പരം വിമർശിക്കുമെങ്കിലും യഥാർഥത്തിൽ ഇരു കൂട്ടരും പരസ്പരം പിന്തുണക്കുന്നവരാണ്. ക്രിക്കറ്റിൽ വാതുവെപ്പ് നടക്കുന്നതുപോലെ അവർക്കിടയിൽ രാഷ്ട്രീയ വാതുവെപ്പ് നടക്കുന്നുണ്ട്. സംസ്ഥാനത്തെ ജനങ്ങൾക്ക് ഇക്കാര്യങ്ങളെല്ലാം നന്നായറിയാം.
കെ. ചന്ദ്രശേഖർ റാവു എല്ലായ്പ്പോഴും ബി.ജെ.പിയെ പിന്തുണക്കുന്നു. ബി.ജെ.പിക്ക് ഇഷ്ടക്കേടുണ്ടാക്കാൻ അദ്ദേഹത്തിന് താത്പര്യമില്ലാത്തതിനാൽ ഇന്ധന വില വർധനക്കെതിരെയും റഫാൽ ഇടപാടിനെതിരയും ഇതുവരെ ഒരു വാക്കു പോലും റാവു പറഞ്ഞിട്ടില്ലെന്നും കപിൽ സിബൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.