ആൻഡമാൻ നിക്കോബാറിലെ മൂന്നു ദ്വീപുകൾക്ക്​ പേരുമാറ്റവുമായി മോദി സർക്കാർ

ന്യൂഡൽഹി: ഉത്തർപ്രദേശിലെ സ്ഥലങ്ങളുടെ പേരുമാറ്റത്തിനു പിറകെ ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹത്തിലെ മൂന്ന് ദ്വീപ ുകള്‍ക്ക്​ പുതിയ പേര്​ നൽകാനൊരുങ്ങി കേന്ദ്രസർക്കാർ. റോസ്, നെയ്ൽ, ഹാവ്‍ലോക് ദ്വീപുകളുടെ പേരുകളാണു മാറ്റുന്നത ്. റോസ്​ ദ്വീപിന്​ നേതാജി സുഭാഷ് ചന്ദ്രബോസ് ​ദ്വീപ്​ എന്നും​ നെയ്‌ലിനു ഷഹീദ് ദ്വീപ്, ഹാവ്‍ലോക്കിനു സ്വരാജ് ദ് വീപ് എന്നുമാണ്​ പേര്​ നൽകുക.

ഡിസംബർ 30ന് പോർട്ട് ബ്ലെയറിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പേരുകൾ പ്രഖ്യാപിക്കുമെന്നാണ്​ റിപ്പോർട്ട്​. സുഭാഷ് ചന്ദ്രബോസ് ആസാദ് ഹിന്ദ് സർക്കാർ രൂപീകരിച്ചതി​​​െൻറ 75ാം വാർഷികത്തി​​​െൻറ ഭാഗമായി 150 മീറ്റർ ഉയരത്തില്‍ മോദി‌ ഇന്ത്യൻ പതാക ഉയര്‍ത്തും.

ആൻഡമാനിലെ പ്രശസ്തമായ മൂന്ന് ദ്വീപുകളുടെയും പേരുമാറ്റത്തി​​​െൻറ നടപടികൾ പൂർത്തിയായതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മോദിക്കൊപ്പം ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങും പോർട്ട് ബ്ലെയര്‍ സന്ദർശിക്കുന്നുണ്ട്​.

ഉത്തർപ്രദേശിലെ വിവിധ സ്ഥലങ്ങളുടെ പേരുകൾ സംസ്ഥാന സർക്കാർ അടുത്തിടെ മാറ്റിയിരുന്നു. മുഗൾ സരായ്, പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ് നഗർ എന്നും അലഹബാദിനെ പ്രയാഗ്‍രാജ് എന്നും ഫൈസാബാദ് മാറ്റി അയോധ്യ എന്നുമാക്കി.

Tags:    
News Summary - Modi to Rename 3 Popular Andaman and Nicobar Islands - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.