ന്യൂഡൽഹി: ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഫെറി സർവീസ് ബന്ധം വർധിപ്പിക്കുമെന്നും വ്യാപാരം പ്രോത്സാഹിപ്പിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഇരുരാജ്യങ്ങളും തമ്മിലുള്ള ദീർഘകാല ബന്ധം അത് ശക്തിപ്പെടുത്തും.
ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെയുടെ സന്ദർശന വേളയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക പങ്കാളിത്തത്തിനുള്ള വിഷൻ ഡോക്യുമെന്റ് സംയുക്തമായി അംഗീകരിച്ചതായും നാഗപട്ടണത്ത് നിന്ന് ശ്രീലങ്കയിലേക്കുള്ള ഫെറി സർവീസിന്റെ ഫ്ലാഗ്-ഓഫ് നിർവഹിച്ച് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഫെറി സർവീസുകൾ കണക്റ്റിവിറ്റി വർദ്ധിപ്പിക്കുമെന്നും എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു.
കണക്‌റ്റിവിറ്റിയാണ് ഈ പങ്കാളിത്തത്തിന്റെ കേന്ദ്ര വിഷയം. മഹാകവി സുബ്രഹ്മണ്യ ഭാരതി തന്റെ സിന്ധു നദിയിൻ മിസൈ എന്ന ഗാനത്തിൽ നമ്മുടെ രണ്ട് രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന പാലത്തെക്കുറിച്ച് പറഞ്ഞിരുന്നു. ഈ ഫെറി സർവീസ് ചരിത്രപരവും സാംസ്കാരികവുമായ എല്ലാ ബന്ധങ്ങളെയും സജീവമാക്കുന്നുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സാമ്പത്തിക പ്രതിസന്ധിക്കിടയിലും ശ്രീലങ്കയെ പിന്തുണയ്ക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. ഇന്ത്യയും ശ്രീലങ്കയും ഫിൻടെക്, ഊർജം തുടങ്ങിയ വിവിധ മേഖലകളിൽ അടുത്ത് സഹകരിക്കുന്നുവെന്നും മോദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.