ലഖ്നോ: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി അധ്യക്ഷൻ അമിത് ഷായും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ ലക്ഷ്യമിട്ട് ഗൂഢാലോചന നടത്തുകയാണെന്നും ഇത് അപകടക രമായ മനോഭാവമാണെന്നും ബി.എസ്.പി അധ്യക്ഷ മായാവതി.
കഴിഞ്ഞ ദിവസം കൊൽക്കത്തയിൽ അ മിത്ഷായുടെ റാലിയുമായി ബന്ധപ്പെട്ട് അരങ്ങേറിയ അക്രമങ്ങളെ തുടർന്ന് പ്രചാരണസമയം കമീഷൻ വെട്ടിക്കുറച്ചതിെൻറയും ബംഗാളിനെതിരായ കേന്ദ്രത്തിെൻറ ആരോപണങ്ങളുടെയും പശ്ചാത്തലത്തിലാണ് മമതക്ക് പൂർണ പിന്തുണയുമായി മായാവതി രംഗത്തെത്തിയത്. ‘‘ഒാരോ ദിവസവും ആർ.എസ്.എസും ബി.ജെ.പിയും ഉത്തരവാദികളായ അക്രമ സംഭവങ്ങൾ കേൾക്കുന്നു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട വാർത്തകളിൽനിന്ന് വ്യക്തമാകുന്നത്, മോദി-അമിത്ഷാ ഗൂഢാലോചനകളാണ്. മമത സർക്കാറിനെ ലക്ഷ്യമിട്ടാണ് ഇൗ ഗൂഢാലോചന.’’ -മായാവതി ലഖ്നോവിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഗൂഢാലോചന പ്രധാനമന്ത്രിക്ക് ചേർന്ന പണിയല്ലെന്നും അവർ വിമർശിച്ചു. കേന്ദ്ര സർക്കാറിെൻറ സമ്മർദത്തിനു വഴങ്ങുന്ന രൂപത്തിലുള്ള തെരെഞ്ഞടുപ്പ് കമീഷെൻറ പ്രവർത്തനം ദൗർഭാഗ്യകരമാണെന്നു പറഞ്ഞ മായാവതി, കേന്ദ്രത്തിെൻറ സമ്മർദം കാരണമാണ് പ്രചാരണ സമയം വെട്ടിക്കുറച്ചതെന്നും ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.