നോട്ട്​ നിരോധനം അബദ്ധമായിരുന്നുവെന്ന്​ മോദി അംഗീകരിക്കണം-​ മൻമോഹൻ സിങ്​

ന്യൂഡൽഹി: സമൂഹത്തിലെ സാധാരണക്കാരുടെ ജീവിതവും വ്യവസായ മേഖലയും ഏറ്റവും താഴ്​ന്ന സാമ്പത്തിക സൂചികയിലേക്ക്​ കൂപ്പുകുത്തിയത്​ നോട്ടു നിരോധനം മൂലമാണെന്ന്​ മുൻ​ പ്രധാനമന്ത്രി മൻമോഹൻ സിങ്​. ചെറുകിട, ഇടത്തര സംരംഭ മേഖലയിൽ വൻ തൊഴിൽ നഷ്​ടമാണ്​ ഉണ്ടായികൊണ്ടിരിക്കുന്നതെന്നും മൻമോഹൻസിങ്​ പറഞ്ഞു. നോട്ട്​ നിരോധനത്തി​​​െൻറ വാർഷികദിനത്തോടനുബന്ധിച്ച്​ പ്രമുഖ വെബ്​സൈറ്റിനു നൽകിയ അഭിമുഖത്തിലാണ്​ അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്​.

സമൂഹത്തിൽ വളർന്നുകൊണ്ടിരിക്കുന്ന അസമത്വം സാമ്പത്തിക വികസനത്തിന്​ വൻ ഭീഷണിയാണുയർത്തുന്നത്​. നോട്ട്​ നിരോധനം ഇത്തരം അസമത്വങ്ങളെ, തെറ്റു​തിരുത്താൻ കഴിയാത്ത വിധം വഷളാക്കുകയാണ്​ ചെയ്​തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കറൻസി അടിസ്ഥാനമാക്കിയ ഇടപാടുകൾ കുറക്കുന്നതിനും സമ്പദ്​വ്യവസ്ഥയെ ഡിജിറ്റൽ ഇടപാടുകളിലേക്ക്​ നയിക്കുന്നതിനുമാണ്​ നോട്ട്​ നിരോധനം നടപ്പാക്കിയതെന്നാണ്​ മോദി സർക്കാറി​​​െൻറ വിശദീകരണം. ഇ​ൗ കാരണങ്ങളെല്ലാം അഭിനന്ദനീയാർഹമായ ഉദ്യമങ്ങളാണ്​. എന്നാൽ സാമ്പത്തിക മുൻഗണന അവകാശങ്ങ​ൾ നമ്മുക്ക്​ ലഭിക്കേണ്ടതുണ്ട്​. നോട്ട്​ രഹിത സമ്പദ്​ഘടന ചെറുകിട സംരംഭങ്ങൾക്ക്​ സഹായകമാകുമോ എന്നതും അതി​​​െൻറ വളർച്ചക്കും കാര്യക്ഷമത നേടുന്നതിലും ഗുണകരമാകുമോയെന്നതും അവ്യക്തമാണ്​. എന്നാൽ അതിനാണ്​ മുൻഗണന നൽകേണ്ടത്​.

നോട്ട്​ നിരോധനത്തെ രാഷ്​ട്രീവത്​കരിച്ച്​ കാണുന്നതി​​​െൻറ കാലം കഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി ത​​​െൻറ അബദ്ധം തിരിച്ചറിയേണ്ട സമയമാണിത്​.  സാമ്പത്തിക വ്യവസ്ഥയുടെ പുനഃനിർമാണത്തിന്​ അദ്ദേഹം പിന്തുണ തേടേണ്ടതുണ്ടെന്നും സാമ്പത്തിക വിദഗ്​ധൻ കൂടിയായ മൻമോഹൻ സിങ്​ അഭിപ്രായപ്പെട്ടു.

 

Tags:    
News Summary - Modi Should Admit Note Ban Blunder, Seek Support: Manmohan Singh- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.