ന്യൂഡൽഹി: ട്വിറ്റർ യുദ്ധത്തിൽ വിജയിക്കാനായി വാർ റൂമുകൾ സജ്ജീകരിക്കുകയും പണം നൽകി സൈബർ പോരാളികളെ സജ്ജീകരിച്ച് വ്യാജ വാർത്തകളും പോസ്റ്റുകളും പടച്ചു വിടുകയും ചെയ്യുന്ന ബി.ജെ.പിയുടെ രീതി ഏവർക്കുമറിയാവുന്നതാണ്. സമൂഹമാധ്യമങ്ങളിൽ ശക്തമായ സാന്നിധ്യമായി കോൺഗ്രസും ഉയർന്നുവന്നതോടെ ട്വിറ്ററിലും മറ്റും ബി.ജെ.പിയുടെ പല പൊള്ളത്തരങ്ങളും തുറന്നു കാണിക്കപ്പെട്ടു.
രാജ്യത്തിെൻറ അടുത്ത പ്രധാനമന്ത്രിയാകാൻ ഏറ്റവും യോഗ്യൻ ആരാണെന്ന് കണ്ടെത്താൻ ഇന്ത്യ ടുഡേ നടത്തിയ ഓൺലൈൻ സർവേയിൽ ബി.ജെ.പി കൃത്രിമം കാണിച്ചുവെന്നാണ് ട്വിറ്ററാറ്റികൾ ചുണ്ടിക്കാണിക്കുന്നത്.
More than 3 lakh votes bought with in 3 hours by BJP to rig the poll.
— Spirit of Congress (@SpiritOfCongres) August 9, 2020
They know they can't win against Rahul Gandhi without cheap tricks. #BotsJanataParty pic.twitter.com/eu6ODWW04p
വോട്ടിങ് അവസാനിക്കാൻ 11 മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ 50.4 ശതമാനവുമായി രാഹുൽ ഗാന്ധിയാണ് മുന്നിട്ടു നിന്നിരുന്നത്. ആ സമയത്ത് 49.6 ശതമാനം വോട്ട് മാത്രമാണ് മോദിക്ക് ഉണ്ടായിരുന്നത്.
എന്നാൽ മൂന്ന് മണിക്കൂറുകൾക്കുള്ളിൽ ബോട്ടുകളുടെ (വെബ് റോബോട്ട് ) സഹായത്തോടെ പണം വാരിയെറിഞ്ഞ് ബി.ജെ.പി മുന്നിലെത്തിയെന്നാണ് ട്വിറ്റർ ഉപയോക്താക്കൾ സ്ക്രീൻഷോട്ടുകൾ നിരത്തി അടിവരയിടുന്നു. മൂന്ന് മണിക്കൂറിനുള്ളിൽ മൂന്ന് ലക്ഷം വോട്ടുകൾ വിലക്കുവാങ്ങിയാണ് ബി.ജെ.പി കൃത്രിമം നടത്തിയത്.
5,75,670.00 rupees is how much BJP spent to rig a small twitter poll to win against Rahul Gandhi.
— Spirit of Congress (@SpiritOfCongres) August 9, 2020
Just imagine how much money BJP is paying Godi media daily to attack Rahul Gandhi. #BotsJanataParty
വ്യജ ഐ.ഡികൾ ഉപയോഗിച്ച് സമൂഹമാധ്യമങ്ങളിൽ ശക്തി കാണിക്കുന്ന ബി.ജെ.പി ബോട്ടുകളെ ഉപയോഗിച്ചും പണം നൽകി നിയോഗിച്ച ഐ.ടി സെല്ലുകളുടെ ബലത്തിലും സമൂഹമാധ്യമങ്ങളിൽ അവരുടെ കള്ളങ്ങൾക്ക് ശക്തി കൂട്ടുകയാണെന്ന് ചിലർ വ്യക്തമാക്കി തരുന്നു. വെറും നാലുമിനിറ്റുകൾക്കുള്ളിലാണ് 19000ത്തിലധികം വോട്ടുകൾ മോഡിക്ക് കൂടിയതിെൻറ സ്ക്രീൻഷോട്ടുകൾ അവർ പങ്കുെവക്കുന്നു.
When 2,58,407 were polled@RahulGandhi got 31% votes which is 80,106 votes
— Yasir Arafath (@YasirMulki) August 10, 2020
After 11 mins 2,75,493 votes were polled
RG got 29% of votes which is 79,892
In the last 17,000 votes, RG got negative 214 votes?#BotsJanataParty pic.twitter.com/2VEcmGdguk
ട്വിറ്റർ പോളിൽ വിജയിക്കാനായി 5.75 ലക്ഷം രൂപയാണ് ബി.ജെ.പി ചെലവഴിച്ചതെന്നും രാഹുൽ ഗാന്ധിക്കെതിരായ വാർത്തകൾ കൊടുക്കാൻ അവർ ദേശീയ മാധ്യമങ്ങൾക്ക് കൊടുക്കുന്ന പണം ചിന്തിക്കാനാകുമോ എന്നാണ് ട്വിറ്ററിൽ നിന്നുയരുന്ന മറ്റൊരു ചോദ്യം.
Watch how the @IndiaToday polls work-#BotsJanthaParty pic.twitter.com/tKlst01LNQ
— Lavanya Ballal | ಲಾವಣ್ಯ ಬಲ್ಲಾಳ್ (@LavanyaBallal) August 9, 2020
Won't buy Ventilators
— Srivatsa (@srivatsayb) August 9, 2020
Won't buy PPE Kits
Won't buy Train Tickets
But BJP BUYS BOTS to win Twitter Polls
Amit Malviya and Rahul Kanwal finally had to spend loads and buy these bots to save their face. Good that Congressis exposed these two frauds again today.
'ബോട്ട്' നമ്മൾ വിചാരിച്ച ആൾ അല്ല
ഇന്നത്തെക്കാലത്ത് പലപ്പോഴും നാം കേട്ടുവരുന്ന ഒരു പേരാണ് എന്താണ് 'ബോട്ട്' (Bot). എന്നാൽ എന്താണ് ബോട്ട് എന്നതിനെക്കുറിച്ച് പലർക്കും വ്യക്തമായ ധാരണയില്ല. വെബ് റോബോട്ട് എന്നതിെൻറ ചുരുക്കപ്പേരാണ് 'ബോട്ട്'.
ഇൻറർനെറ്റിൽ ചില ജോലികൾ മനുഷ്യസഹായമില്ലാതെ തുടർച്ചയായി ചെയ്യാൻ കഴിയുംവിധം നിർമിച്ചിരിക്കുന്ന സോഫ്റ്റ്‌വെയറുകളാണ് ബോട്ടുകൾ. വളരെ വേഗതയോടെ ഒരേ ജോലി തുടർച്ചയായി ചെയ്യാൻ ഇവക്ക് സാധിക്കും. സ്പാമിങ് മുതൽ സെർച്ച് എൻജിൻ പ്രവർത്തനം വരെയുള്ള സമഗ്രമേഖലകളിലും ബോട്ട് സാന്നിധ്യമുണ്ട്.
ഒരേ സന്ദേശം ആയിരക്കണക്കിന് ആളുകളിലേക്ക് എത്തിക്കാൻ ബോട്ടുകളെ ഉപയോഗിച്ച് സാധിക്കും. അമേരിക്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പിലടക്കം വൻ സ്വാധീനം ചെലുത്തിയ ബോട്ടുകളെ ഉപയോഗിച്ചുള്ള ട്വിറ്റർ യുദ്ധം ഇന്ത്യയിലുമെത്തിയിരിക്കുകയാണ്.
ഇൻറർനെറ്റ് ട്രാഫിക്കിെൻറ 52ശതമാനവും ബോട്ടുകൾ വഴിയാണെന്നാണ് പഠനം സൂചിപ്പിക്കുന്നത്. 48 ശതമാനം മാത്രമാണ് യഥാർഥ മനുഷ്യർ ഇൻറർനെറ്റ് ട്രാഫിക്കിെൻറ ഭാഗമായുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.