മുംബൈ: മഹാരാഷ്ട്രയുടെ വികസനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്രസർക്കാറിനും ഉത്തരവാദിത്തമുണ്ട െന്ന് ശിവസേന. സാമ്നയിലെഴുതിയ മുഖപ്രസംഗത്തിലാണ് സേനയുടെ പരാമർശം. ഫഡ്നാവിസ് സർക്കാറിെൻറ തെറ്റുകൾ തിരുത്തുന്നതിനാണ് സർക്കാറിെൻറ പ്രഥമ പരിഗണനയെന്നും സാമ്ന മുഖപ്രസംഗത്തിൽ വ്യക്തമാക്കുന്നു.
മഹാരാഷ്ട്രയിലെ കർഷകർക്കുള്ള ക്ഷേമപദ്ധതി കേന്ദ്രസർക്കാറിൽ നിന്നാണ് വരേണ്ടത്. ശിവസേനയും ബി.ജെ.പിയും തമ്മിൽ പ്രശ്നങ്ങളുണ്ടെങ്കിലും മോദിയും ഉദ്ധവ് താക്കറെയും സഹോദരൻമാരെ പോലെയാണ്. അതുകൊണ്ട് മഹാരാഷ്ട്രയെ സഹായിക്കാനുള്ള ബാധ്യത മോദിക്കുണ്ടെന്ന് ശിവസേന ചൂണ്ടിക്കാട്ടുന്നു.
കേന്ദ്രസർക്കാറിന് ഏറ്റവും കൂടുതൽ പണം നൽകുന്നത് മഹാരാഷ്ട്രയാണ്. ഇന്ത്യൻ സമ്പദ്വ്യവസ്ഥ മുംബൈയെ ആശ്രയിച്ചാണ് കഴിയുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ തൊഴിൽ പ്രദാനം ചെയ്യുന്ന നഗരം മുംബൈയാണ്. അതുകൊണ്ട് കേന്ദ്രസർക്കാർ മഹാരാഷ്ട്രക്ക് അർഹിക്കുന്ന പ്രാധാന്യം നൽകണമെന്ന് ശിവസേന ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.