അഹ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് സന്ദർശിച്ച വെള്ളിയാഴ്ച പ്രതിപക്ഷ-സാമൂഹിക സംഘടനാ പ്രവർത്തകരെ പൊലീസ് വീട്ടുതടങ്കലിലാക്കി. ഇന്ത്യൻ സ്വാതന്ത്ര്യത്തിെൻറ 75ാം വാർഷികത്തോടനുബന്ധിച്ച് ഒരുക്കിയ പ്രതീകാത്മക ദണ്ഡി മാർച്ച് ഫ്ലാഗ്ഓഫ് ചെയ്യാനാണ് മോദി എത്തിയത്.
സബർമതി ആശ്രമത്തിന് സമീപത്തുനിന്ന് 80 ട്രാക്ടറുകൾ നിരത്തി സമാന്തര യാത്ര കോൺഗ്രസും പ്രഖ്യാപിച്ചിരുന്നു. യാത്രക്ക് അനുമതി നിഷേധിച്ച പൊലീസ് മുതിർന്ന കോൺഗ്രസ് നേതാക്കളെയെല്ലാം വീട്ടുതടങ്കലിലാക്കുകയായിരുന്നു.
എന്നാൽ, പൊലീസിെൻറ കണ്ണുവെട്ടിച്ച് കൗൺസിലർ ഇഖ്ബാൽ ശൈഖിെൻറ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ ഗാന്ധി പ്രതിമയിൽ ക്ഷീരാഭിഷേകം നടത്തി.
അൻഹദ്, സേവാദൾ, ഗുജ്റാത്ത് സാമാജിക് മഞ്ച്, മാൽധാരി വികാസ് സംഘതൻ, ആദിവാസി അധികാർ അഭിയാൻ, ഗുജ്റാത്ത് ആദിവാസി സഭ, ഗുജ്റാത്ത് ദലിത് സംഘതൻ, ഗ്രാമീൻ മസ്ദൂർ സഭ, ഗുജ്റാത്ത് ശ്രംജീവി മഞ്ച് എന്നീ സംഘടനകളുടെ നേതാക്കളും വീട്ടിൽ അറസ്റ്റ് ചെയ്യപ്പെട്ടു. ഇവരുടെ വീടുകൾക്കരികിൽ സായുധ പൊലീസ് സംഘങ്ങളും നിലയുറപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.