ന്യൂഡൽഹി: നാലു ദിവസത്തെ ആഫ്രിക്കൻ സന്ദർശനത്തിന് പോകുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മാനമായി നൽകുന്നത് 200 പശുക്കൾ. ജൂലൈ 23 മുതൽ 27 വരെയുള്ള സന്ദർശനത്തിൽ റുവാണ്ടൻ പ്രസിഡൻറിനാണ് മോദി പശുക്കളെ സമ്മാനിക്കുന്നത്. 2006ൽ റുവാണ്ടൻ സർക്കാർ ആരംഭിച്ച ഗിരിങ്ക പദ്ധതിയിലേക്കാണ് പശുക്കളെ നൽകുക. സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന കുടുംബങ്ങൾക്ക് വരുമാനത്തിനായി പശുവിനെ നൽകുന്ന പദ്ധതിയാണിത്.
കിഴക്കൻ റുവാണ്ടയിലെ റവേരു മാതൃകാഗ്രാമത്തിലെത്തി മോദി പശുക്കളെ കൈമാറും. പ്രാദേശിക കാലാവസ്ഥയിൽ വളർത്തപ്പെട്ട നാടൻ പശുക്കളെയാണ് ഇന്ത്യ സമ്മാനിക്കുന്നത്. പശുക്കളെ സമ്മാനമായി നൽകുന്നത് വെറുമൊരു സാമ്പത്തിക സഹായമല്ലെന്നും മറിച്ച് അവിടെയുള്ള ഇന്ത്യക്കാരോട് റുവാണ്ടയിലെ ജനങ്ങൾക്കുള്ള മികച്ച പെരുമാറ്റത്തിനുള്ള പ്രത്യുപകാരമായി കാണണമെന്നും വിദേശകാര്യ മന്ത്രാലയത്തിലെ ഉേദ്യാഗസ്ഥൻ പറഞ്ഞു.
റുവാണ്ടയിലെത്തുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.