ന്യൂഡൽഹി: രാജസ്ഥാനിലെ ആൽവാറിലെ കൂട്ടമാനഭംഗത്തെ ചൊല്ലി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.എസ്.പി നേതാവ് മായാവതിയും തമ്മിൽ കൊമ്പുകോർത്തു. ആൽവാറിലെ കൂട്ടമാനഭം ഗത്തിെൻറ പേരിൽ മായാവതി മുതലക്കണ്ണീരൊഴുക്കുകയാെണന്ന് മോദി ആരോപിച്ചപ്പോൾ കൂട്ടമാനഭംഗം കൊണ്ട് മോദി വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണെന്ന് മായാവതി തിര ിച്ചടിച്ചു.
ബി.ജെ.പിയിൽനിന്ന് ഇൗയിടെ കോൺഗ്രസ് അധികാരം തിരിച്ചുപിടിച്ച രാജസ ്ഥാനിൽ മായാവതിയുടെ ബി.എസ്.പിയുടെ രണ്ട് എം.എൽ.എമാരുടെ പിന്തുണയോടു കൂടിയാണ് കോൺഗ്രസ് ഭരിക്കുന്നത്. ബി.എസ്.പിക്ക് പുറമെ സമാജ്വാദി പാർട്ടിയുെട എം.എൽ.എയും കോൺഗ്രസ് സർക്കാറിനെ പിന്തുണക്കുന്നുണ്ട്. രാജസ്ഥാനിലെ ആൽവാറിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതി കൂട്ടമാനഭംഗത്തിനിരയായ സംഭവത്തിൽ കോൺഗ്രസ് സർക്കാർ നടപടിയെടുക്കാൻ വൈകിയതിനെ മായാവതി രൂക്ഷമായി വിമർശിച്ചിരുന്നു.
പ്രതികൾക്കെതിരെ നടപടിയെടുക്കാൻ രാജസ്ഥാൻ സർക്കാർ വോെട്ടടുപ്പ് തീരാൻ കാത്തുനിന്നുവെന്നും മായാവതി കുറ്റപ്പെടുത്തിയിരുന്നു. മായാവതിയുടെ ഇൗ പ്രസ്താവനയിൽ കയറിപ്പിടിച്ചാണ് മോദി ആൽവാർ കുട്ടമാനഭംഗം തെരഞ്ഞെടുപ്പ് പ്രചാരണത്തിനുപയോഗിച്ചത്.
േമയ് 19ന് അവസാനഘട്ട വോെട്ടടുപ്പ് നടക്കുന്ന ഖുഷിനഗറിലും ദേവ്റിയയിലുമായിരുന്നു ഞായറാഴ്ച മോദി പ്രസംഗിച്ചത്. ‘‘ബെഹൻജിയുടെ പിന്തുണയോടെ സർക്കാർ മുന്നോട്ടുപോകുന്ന രാജസ്ഥാനിലല്ലേ പട്ടിക ജാതിക്കാരിയായ പെൺകുട്ടി കൂട്ടമാനഭംഗത്തിനിരയായതെന്നും എന്തുെകാണ്ട് മായാവതി പിന്തുണ പിൻവലിക്കുന്നില്ലെന്നും ഉത്തർപ്രദേശിലെ പെൺകുട്ടികൾ ചോദിക്കുന്നുണ്ട്’’ എന്നായിരുന്നു മോദിയുടെ പ്രസംഗം. അതിനാൽ മായാവതി മുതലക്കണ്ണീരൊഴുക്കുകയാണെന്നും മോദി ആരോപിച്ചു.
ആൽവാർ കൂട്ടമാനഭംഗത്തിെൻറ പശ്ചാത്തലത്തിൽ മോദി വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണെന്ന് അതേ നാണയത്തിൽ തിരിച്ചടിച്ച മായാവതി, പോയ നാളുകളിൽ അരങ്ങേറിയ ദലിത് പീഡന സംഭവങ്ങളുടെ പേരിൽ പ്രധാനമന്ത്രി പദത്തിൽനിന്ന് മോദി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു.
രാജസ്ഥാനിലെ കോൺഗ്രസ് സർക്കാറിനുള്ള പിന്തുണ എന്തുകൊണ്ട് പിൻവലിക്കുന്നിെല്ലന്ന മോദിയുടെ ചോദ്യത്തിന്, ശക്തവും ന്യായവുമായ നിയമനടപടി എടുക്കുന്നില്ലെങ്കിൽ ഉചിതമായ രാഷ്ട്രീയ തീരുമാനം ബി.എസ്.പി കൈകൊള്ളുമെന്ന് മായാവതി പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.