ലഖ്നോ/ന്യൂഡൽഹി: യോഗ ലോകവുമായി ഇന്ത്യയെ ബന്ധിപ്പിക്കുന്ന കണ്ണിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലഖ്നോ രമാബായി അബേദ്കർ മൈതാനിയിൽ മൂന്നാമത് അന്താരാഷ്ട്ര യോഗദിനാചരണത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 51,000 ത്തോളം പേർ പെങ്കടുത്ത ചടങ്ങിൽ മഴ വകവെക്കാതെയാണ് പ്രധാനമന്ത്രി യോഗപരിശീലനത്തിന് നേതൃത്വം നൽകിയത്. ശരീരത്തിെൻറയും മനസ്സിെൻറയും ആരോഗ്യം കാത്തുസൂക്ഷിക്കാനും അവയെ ഉന്മേഷത്തോടെ നിർത്താനും യോഗ സഹായിക്കും. യോഗ ഇന്ന് ഒാരോ വ്യക്തിയുടെയും ജീവിതത്തിെൻറ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
ലഖ്നോവിൽ നടന്ന ചടങ്ങുകൾക്കുപുറമെ ഡൽഹിയിലെ ചെേങ്കാട്ടയിലും കൊണാട്ട്േപ്ലസിലും രോഹിണിയിലെ ഡി.ഡി.എ പാർക്കിലുമായി നടന്ന യോഗപരിശീലനങ്ങളിൽ 77,700 ഒാളം പേർ പെങ്കടുത്തു. ഇന്ത്യയിൽ സംസ്ഥാന സർക്കാറുകളുടെ നേതൃത്വത്തിലും സർക്കാർ ഒാഫിസുകളിലും പൊലീസ് സംവിധാനത്തിന് കീഴിലും സംഘടനകളുടെ നേതൃത്വത്തിലും യോഗദിനാചരണം നടന്നു.
ലഖ്നോവിൽ പ്രധാനമന്ത്രിക്കുപുറമെ യു.പി ഗവർണർ രാം നായിക്, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരും ഡൽഹിയിൽ കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, വിജയ് ഗോയൽ, ലെഫ്റ്റനൻറ് ഗവർണർ അനിൽ ബൈജാൽ, മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, രാഷ്ട്രപതി സ്ഥാനാർഥി രാംനാഥ് കോവിന്ദ്, ബി.ജെ.പി നേതാവ് മീനാക്ഷി ലേഖി എന്നിവർ പെങ്കടുത്തു. വിദേശത്ത് ലണ്ടനിലെ ട്രാഫാൽഗർ സ്ക്വയറിലും ചൈനയിലെ വൻമതിലിന് മുകളിലും വിപുലമായ രീതിയിൽ യോഗപരിശീലനം നടന്നു. ന്യൂയോർക്കിൽ ഇന്ത്യൻ കോൺസുലേറ്റിെൻറ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ നിരവധിപേർ പെങ്കടുത്തു. ദക്ഷിണാഫ്രിക്കയിൽ നടന്ന ചടങ്ങിൽ 1200 ഒാളം പേരും പെങ്കടുത്തു.
െഎക്യരാഷ്ട്രസഭയിലെ ഇന്ത്യൻ സ്ഥിരംസമിതിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ യു.എൻ സെക്രട്ടറി ജനറലിെൻറ കാബിനറ്റ് മേധാവി മരിയ ലൂസിയ റെബുറാ വിയോഡി, യു.എൻ ജനറൽ അസംബ്ലി പ്രസിഡൻറ് പീറ്റർ തോംസൺ, നയതന്ത്രവിദഗ്ധർ, വിവിധ രാഷ്ട്രങ്ങളിലെ സ്ഥാനപതിമാർ എന്നിവരടക്കം നിരവധിപേർ പെങ്കടുത്തു. യു.എന്നിലെ ഇന്ത്യൻ പബ്ലിക് റിലേഷൻസ് വിഭാഗം ലോകാരോഗ്യസംഘടനയുമായി ചേർന്ന് നടത്തിയ ചടങ്ങിൽ ഡബ്ല്യു.എച്ച്.ഒ എക്സിക്യൂട്ടിവ് ഡയറക്ടർ നദ മെനാബ്ദെക്ക് പുറമെ ഹിന്ദി സിനിമാതാരം അനുപം േഖർ, സ്വാമി ചിതാനന്ദ് സരസ്വതി, സാധ്വി ഭഗവതി സരസ്വതി തുടങ്ങിയവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.