ന്യൂഡല്‍ഹി : ഉത്തരാഖണ്ഡ് ജിം കോര്‍ബെറ്റ് ദേശീയോദ്യാനത്തില്‍ 'മോദി സര്‍ക്യൂട്ട്' ടൂറിസം പദ്ധതിക്ക് തുടക്കം.'മാന്‍ വേഴ്സസ് വൈല്‍ഡ്' എന്ന അതിജീവന റിയാലിറ്റി ഷോയ്ക്കിടെ ദേശീയ ഉദ്യാനത്തിനുള്ളില്‍ അവതാരകന്‍ ബിയര്‍ ഗ്രില്‍സിനൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശിച്ച സ്ഥലങ്ങളും നടത്തിയ പ്രവര്‍ത്തനങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ടാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത് .
2019-ഓഗസ്റ്റില്‍ സംപ്രേഷണം ചെയ്ത പ്രത്യേക എപ്പിസോഡിലാണ് ഗ്രില്‍സും മോദിയും പങ്കെടുത്തത്. കശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണം നടന്ന ദിവസമായിരുന്നു ചിത്രീകരണം. വരുംദിവസങ്ങളില്‍ താന്‍ സന്ദര്‍ശിച്ച പ്രദേശം ലോകത്തിന്റെ വലിയ വിനോദസഞ്ചാരകേന്ദ്രമായി മാറുമെന്ന് അന്ന് മോദി പറഞ്ഞിരുന്നു.
മോദി ധ്യാനത്തിലിരിക്കുന്ന ചിത്രമെടുത്ത രുദ്ര ഗുഹ, ചങ്ങാടം തുഴഞ്ഞ ഇടം തുടങ്ങിയ പ്രധാനസ്ഥലങ്ങളില്‍ അതു സംബന്ധിച്ച അറിയിപ്പുബോര്‍ഡുകള്‍ സ്ഥാപിക്കുമെന്ന് ഉത്തരാഖണ്ഡ് ടൂറിസം മന്ത്രി സത്പാല്‍ മഹാരാജ് അറിയിച്ചു.
ക്രൊയേഷ്യന്‍ സന്ദര്‍ശനത്തിനിടെ ഗെയിം ഓഫ് ത്രോണ്‍സ് പര്യടനത്തെക്കുറിച്ച് കേട്ടപ്പോഴാണ് 'മോദി സര്‍ക്യൂട്ട്' എന്ന ആശയം മനസ്സിൽവന്നത് . അതേസമയം പുല്‍വാമയില്‍ 40 സി.ആര്‍.പി.എഫ്. ജവാന്മാര്‍ കൊല്ലപ്പെട്ട ദിവസം ആഘോഷിക്കാനാണോ ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നതെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കരണ്‍ മഹാര ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.