ഡെറാഡൂൺ: ഇക്കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പുകാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു രാത്രി ധ്യാനത്തിലിരുന ്ന ഉത്തരാഖണ്ഡിലെ കേദാർനാഥ് ഗുഹയിൽ തിരക്കോടു തിരക്ക്. രാജ്യത്തെ പ്രമുഖ ഹൈന്ദവ തീർഥാടന കേന്ദ്രങ്ങളിലൊന്നാ യ കേദാർനാഥിലെ ‘ധ്യാന ഗുഹ’യാണ്, മോദിയുടെ സന്ദർശനത്തോടെ പ്രശസ്തിയിലേക്കുയർന്നത്.
മേയ് 18നാണ് മോദി ധ്യാന ഗുഹയിൽ രാത്രി തങ്ങിയത്. ശേഷം ഒരു ദിവസം പോലും ഒഴിവില്ലാതെ ഗുഹാധ്യാനത്തിനായി ക്ഷേത്രസമിതിയുടെ വെബ്സൈറ്റിൽ ബുക്കിങ് ആണ്. ജൂലൈയിലെ ബുക്കിങ് പൂർത്തിയായതായും അധികൃതർ പറഞ്ഞു. ആഗസ്റ്റ് മുതൽ ഒക്ടോബർ വരെ വിവിധ തീയതികളിലേക്കും ബുക്കിങ് ഉണ്ട്.
ഹിമാലയത്തിെൻറ ഗർവാൾ മേഖലയിൽ 12,500 അടി ഉയരത്തിലുള്ള ഗുഹക്ക് ജനപ്രീതി വർധിച്ചതോടെ മൂന്നെണ്ണം കൂടി പണിയാൻ തീരുമാനിച്ചതായും ഒന്നിെൻറ പ്രവൃത്തി ആരംഭിച്ചതായും രുദ്രപ്രയാഗ് ജില്ല മജിസ്ട്രേറ്റ് മങ്കേഷ് ഘിൽദിയാൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.