ന്യൂഡൽഹി: പൊതുജനത്തിന്റെ സഹതാപം പിടിച്ചുപറ്റാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തന്ത്രമാണ് ബുധനാഴ്ച പഞ്ചാബിൽ കണ്ടതെന്ന് കർഷകനേതാവ് രാകേശ് ടികായത്. ജീവനോടെ തിരിച്ചുവന്നു എന്ന് പ്രധാനമന്ത്രിയിൽനിന്നും ബുധനാഴ്ച മുതൽ കേൾക്കുന്നു. ജനശ്രദ്ധയാകര്ഷിക്കുവാനുള്ള വില കുറഞ്ഞ തന്ത്രമാണിത് -ടികായത് പറഞ്ഞു.
പ്രധാനമന്ത്രിക്ക് നേരെയുണ്ടായ പ്രതിഷേധം സുരക്ഷാവീഴ്ച എന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. പഞ്ചാബ് സര്‍ക്കാര്‍ പറയുന്നത് പ്രധാനമന്ത്രി പങ്കെടുക്കാനിരുന്ന പരിപാടിയില്‍ ഒഴിഞ്ഞ കസേരകളായതിനാല് അദ്ദേഹം അവിടെ പോയില്ലെന്നാണ്. രണ്ടു പേരും അവരവരുടെ ഭാഗം ന്യായീകരിക്കുകയാണെന്നും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.