ന്യൂഡൽഹി: വിദേശയാത്രക്ക് പുറപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമാനം ലാേഹാറിൽ ഇറങ്ങിയതിന് റൂട്ട് നാവിഗേഷൻ ചാർജായി പാകിസ്താൻ 2.86 ലക്ഷം രൂപ ചുമത്തി.
റഷ്യ, അഫ്ഗാനിസ്താൻ, ഇറാൻ, ഖത്തർ യാത്രക്ക് മോദി ഉപയോഗിച്ച വ്യോമസേന വിമാനം 2015 ഡിസംബർ 25ന് അൽപസമയം ലാേഹാറിൽ തങ്ങിയതിനാണ് പാകിസ്താൻ തുക ചുമത്തിയത്. പാകിസ്താൻ പ്രധാനമന്ത്രി നവാസ് ശരീഫിെൻറ അഭ്യർഥന മാനിച്ചാണ് മോദി ഇറങ്ങിയത്. കമ്മഡോർ (റിട്ട.) ലോകേഷ് ബാത്ര സമർപ്പിച്ച വിവരാവകാശ അപേക്ഷക്ക് ലഭിച്ച മറുപടിയിലാണ് ഇൗ വിവരം.
വ്യോമസേനയുടെ േബായിങ് 737ൽ ഇറങ്ങിയ മോദിക്ക് ചുവപ്പ് പരവതാനി വിരിച്ച് ഉൗഷ്മള സ്വീകരണമാണ് ലാേഹാർ അല്ലാമ ഇഖ്ബാൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നൽകിയത്. ഇവിടെനിന്ന് മോദിയെ ഹെലികോപ്ടറിലാണ് ശരീഫിെൻറ വസതിയിലേക്ക് കൊണ്ടുപോയത്. ശരീഫിെൻറ ജന്മദിനാഘോഷ ചടങ്ങിൽ പെങ്കടുക്കാനായിരുന്നു ഇത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.