'മോദീ, കാണാതായ കർഷകർ എവിടെ? '

ന്യൂഡൽഹി: കർഷക പ്ര​ക്ഷോഭത്തിനിടെ നൂറോളം കർഷകരെ കാണാനില്ലെന്ന പരാതിക്ക്​ പിന്നാലെ ട്വിറ്ററിൽ ട്രെൻഡിങ്ങായി 'മോദീ, കാണാതായ കർഷകർ എവിടെ?' എന്ന ചോദ്യം. ട്രാക്​ടർ പരേഡിനെത്തുടർന്നുണ്ടായ സംഘർഷത്തിനു ശേഷം നൂറോളം കർഷകരെ ദുരൂഹസാഹചര്യത്തിൽ കാണാനില്ലെന്നാണ്​ പരാതി. ഇവരെ ഡൽഹി പൊലീസും അന്വേഷണ ഏജൻസികളും അജ്ഞാത കേന്ദ്രങ്ങളിൽ തടവിലാക്കിയതായാണ്​ ആരോപണം.

പഞ്ചാബിലെ വിവിധ ഗ്രാമങ്ങളിൽ നിന്നെത്തിയ കർഷകരെയാണ് കാണാതായതെന്ന് മനുഷ്യാവകാശ സംഘടനയായ പി.എച്ച്.ആർ.ഒ പറയുന്നു. ഇവരെ കണ്ടെത്താൻ സാധ്യമായ ശ്രമം നടത്തണമെന്ന്​ കോൺഗ്രസ് എം.പി പാർഥപ് സിങ്​ ബജ്​വ പഞ്ചാബ്​ മുഖ്യമ​ന്ത്രി അമരീന്ദർ സിങ്ങിനോട്​ അഭ്യർത്ഥിച്ചു.

തത്തരിയാവാല ഗ്രാമത്തിൽനിന്ന്​ മാത്രം 12 പേരെ കാണാനില്ലെന്ന്​ നേതാക്കൾ അറിയിച്ചു. പരേഡിനു ശേഷമാണ്​ ഇവരെ കാണാതായത്​. സിംഗു, തിക്രി ക്യാമ്പുകളിൽ നിന്നുള്ള തൊണ്ണൂറോളം യുവാക്കളെയും കാണാതായിട്ടുണ്ട്.

കാണാതായവ​െ​ര കുറിച്ച്​ കുടുംബാംഗങ്ങളിൽനിന്നും ഗ്രാമവാസികളിൽനിന്നും വിവരങ്ങൾ ശേഖരിക്കാൻ വേണ്ടി സിഖ്​ സംഘടനകളുടെ ആഭിമുഖ്യത്തിൽ ഹെൽപ്​ ഡെസ്​ക്​ തുറന്നിട്ടുണ്ട്​. നിയമനടപടികൾ തുടങ്ങിയതായി പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലെ അഭിഭാഷകൻ ഹകം സിങ് പറഞ്ഞു. പൊലീസുമായും ആശുപത്രികളുമായും അഭിഭാഷക‍ര്‍ ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. അറസ്റ്റിലായ എല്ലാവർക്കും സൗജന്യ നിയമസഹായം നൽകാൻ ഡൽഹി സിഖ് ഗുരുദ്വാര മനേജ്മെന്റ് കമ്മിറ്റി അടക്കമുള്ള സംഘടനകളും രംഗത്തുണ്ട്​.

Tags:    
News Summary - ModiWhereAreMissingFarmers trending tweet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.