മൊഹാലി പൊലീസ് ആസ്ഥാനത്തെ സ്ഫോടനം: ഒരാൾ പിടിയിൽ

ചണ്ഡീഗഡ്: പഞ്ചാബ് പൊലീസിന്‍റെ മൊഹാലിയിലെ ഇന്‍റലിജൻസ് ആസ്ഥാനത്ത് നടന്ന റോക്കറ്റ് ലോഞ്ചർ ‍ആക്രമണത്തിൽ ഒരാൾ പിടിയിൽ. ഫരീദ്കോട്ട് സ്വദേശിയായ നിഷാൻ സിംഗ് എന്നയാളെ എൻ.െഎ.എയുടെ സഹായത്തോടെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആക്രമണം നടത്തിയവരെ ഇയാൾ സഹായിച്ചുവെന്നാണ് കരുതുന്നത്.

എസ്.എ.എസ് നഗറിൽ സെക്ടർ 77ലെ പഞ്ചാബ് പൊലീസിന്‍റെ രഹസ്യാന്വേഷണ ആസ്ഥാനത്ത് തിങ്കളാഴ്ച രാത്രി 7.45നാണ് സ്ഥോടനം ഉണ്ടായത്. റോക്കറ്റ് പ്രൊപ്പെല്ലഡ് ഗ്രെെെനഡ്(ആർ.പി.ജി) ഉപയോഗിച്ചുള്ള ആക്രമണത്തിൽ ഓഫീസിന്‍റെ മൂന്നാം നിലയിലെ ജനൽ ചില്ലുകളും മറ്റ് വസ്തുക്കളും തകർന്നിരുന്നു.

കഴിഞ്ഞ ദിവസം എൻ.െഎ.എ സംഘം സംഭവസ്ഥലത്ത് വിശദമായ പരിശോധന നടത്തി. സമീപ പ്രദേശങ്ങളിലെ സി.സി.ടി.വികൾ പൊലീസ് പരിശോധിക്കുന്നുണ്ട്. കെട്ടിടത്തിനടുത്ത് താമസിക്കുന്ന നിരവധിപേരെ ചോദ്യം ചെയ്തു. കാറിലെത്തിയ രണ്ട് പേരാണ് ആക്രമണം നടത്തിയത് എന്നാണ് സൂചന. പഞ്ചാബിൽ ഖാലിസ്ഥാൻ ഗ്രൂപ്പുകളുടെ സാന്നിധ്യം വർധിക്കുന്നതായും പലയിടങ്ങളിലും ഇവർ ആക്രമങ്ങൾക്ക് പദ്ധതിയിടുന്നുവെന്നുമാണ് എൻ.െഎ.എയുടെ കണ്ടെത്തൽ. 

Tags:    
News Summary - Mohali blast: Punjab cops arrest one for helping rocket granade attackers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.