മുഹമ്മദ്​ ഹാരിസ്​ നാലപ്പാട്​ കർണാടക യൂത്ത്​ കോൺഗ്രസ്​ അധ്യക്ഷ പദവിയിലേക്ക്​

ബംഗളൂരു: കർണാടക പ്രദേശ്​ യൂത്ത്​ കോൺഗ്രസ്​ കമ്മിറ്റി അധ്യക്ഷ പദവി സംബന്ധിച്ച്​ നിലനിന്ന തർക്കത്തിൽ തീരുമാനം. ഒാൺലൈൻ വോ​െട്ടടുപ്പിലൂടെ നടന്ന തെരഞ്ഞെടുപ്പിൽ മുന്നിലെത്തിയിട്ടും അവസാന നിമിഷം തന്നെ പുറംതള്ളിയതി​െനതിരെ മുഹമ്മദ്​ ഹാരിസ്​ നാലപ്പാട്​ ദേശീയ നേതൃത്വത്തിന്​ നൽകിയ പരാതിയിലാണ്​ സമവായമായത്​. 2022 ജനുവരി 31 വരെ നിലവിലെ അധ്യക്ഷൻ രക്ഷ രാമയ്യ തുടരുമെന്നും അതിന്​ ശേഷം മുഹമ്മദ്​ ഹാരിസ്​ നാലപ്പാട്​ സ്​ഥാനമേറ്റെടുക്കുമെന്നും യൂത്ത്​ കോൺഗ്രസ്​ ദേശീയ അധ്യക്ഷൻ ബി.വി. ശ്രീനിവാസ്​ ഒൗദ്യോഗിക വാർത്താകുറിപ്പിൽ അറിയിച്ചു.

അതോടൊപ്പം രക്ഷ രാമയ്യയുടെ കാലാവധി തീരുന്നതുവരെ മുഹമ്മദ്​ ഹാരിസിനെ യൂത്ത്​ കോൺഗ്രസ്​ അഖിലേന്ത്യാ സെക്രട്ടറിയായും നിയമിച്ചു. കഴിഞ്ഞ ജനുവരി 10,11,12 തീയതികളിൽ മൊബൈൽ ആപ്പ്​ വഴിയാണ്​ കർണാടക യൂത്ത്​ കോൺഗ്രസ്​ അധ്യക്ഷസ്​ഥാനത്തേക്കുള്ള വോ​ട്ടടുപ്പ്​ നടന്നത്​. മുഹമ്മദ്​ ഹാരിസിന്​ 64,203ഉം രക്ഷ രാമയ്യക്ക്​ 57,271ഉം വോട്ട്​​ ലഭിച്ചു​. മറ്റൊരു സ്​ഥാനാർഥിയായിരുന്ന ദക്ഷിണ കന്നടയിലെ മിഥുൻ റായിക്ക്​ 3104 വോട്ട്​ ലഭിച്ചു. പ്രായക്കൂടുതൽ ചൂണ്ടിക്കാട്ടി മിഥുൻ റായിയെ അയോഗ്യനാക്കി.

മുൻ മന്ത്രി എം.ആർ. സീതാറാമി​െൻറ മകനായ രക്ഷ രാമയ്യയെ (34) ആണ്​ അധ്യക്ഷനായി തെരഞ്ഞെടുത്തത്​. ശാന്തിനഗർ എം.എൽ.എ എൻ.എ. ഹാരിസി​െൻറ മകനാണ്​ മുഹമ്മദ്​ ഹാരിസ്​ നാലപ്പാട്​. 2018 ൽ നടന്ന മർദന ​േകസി​െൻറ പേരിൽ മുഹമ്മദ്​ ഹാരിസിനെ അയോഗ്യനാക്കിയെന്നായിരുന്നു​ വിശദീകരണം. എന്നാൽ, തെരഞ്ഞെടുപ്പിന്​ മത്സരിക്കു​േമ്പാഴില്ലാത്ത എന്ത്​ അയോഗ്യതയാണ്​​ ഫലത്തിന്​ ശേഷം ആരോപിക്കുന്നതെന്നും​ കോൺഗ്രസിലെ വിഭാഗീയതയുടെ ഭാഗമായാണ്​ മാനദണ്​ഡങ്ങൾ ലംഘിച്ച്​ മുഹമ്മദ്​ ഹാരിസിനെ നീക്കിയതെന്നും ഒരു വിഭാഗം പരാതി ഉന്നയിച്ചു. മുതിർന്ന നേതാവും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യയുടെ പിന്തുണയോടെയാണ്​ രക്ഷ രാമയ്യയെ അധ്യക്ഷസ്​ഥാനത്തേക്ക്​ തെരഞ്ഞെടുത്തതെന്നും മുഹമ്മദ്​ ഹാരിസിനെ അധ്യക്ഷനാക്കാതിരിക്കാൻ സിദ്ധരാമയ്യ വിഭാഗം രാഹുൽഗാന്ധിയെ ബന്ധപ്പെട്ടിരുന്നതായുമായാണ്​ ആരോപണം.

മുഹമ്മദ്​ ഹാരിസിനായി കെ.പി.സി.സി അധ്യക്ഷൻ ഡി.കെ. ശിവകുമാറും ശക്തമായി രംഗത്തുണ്ടായിരുന്നു. കർണാടക കോൺഗ്രസി​െൻറ ചുമതലയുള്ള എ.​െഎ.സി.സി ജനറൽ സെക്രട്ടറി രൺദീപ്​സിങ്​ സുർജെവാലയുടെ നേതൃത്വത്തിൽ ഇരു നേതാക്കൾക്കുമിടയിൽ അനുരഞ്​ജന ചർച്ചയും നടന്നിരുന്നു. ഒാൺലൈൻ വോ​െട്ടടുപ്പി​െൻറ ഫലം പുനഃപരിശോധിക്കണമെന്നും രേഖാമൂലം മറുപടി നൽകണമെന്നും ആവശ്യപ്പെട്ട്​ മുഹമ്മദ്​ ഹാരിസ്​ ദേശീയ നേതൃത്വത്തിന്​ കത്തുനൽകി. ഇതേ തുടർന്നാണ്​ മൂന്നു വർഷം കാലാവധിയുള്ള പദവിയിൽ രക്ഷ രാമയ്യയുടെ കാലാവധി ഒരു വർഷമാക്കി കുറച്ച്​ ദേശീയ അധ്യക്ഷ​െൻറ തീരുമാനം വന്നത്​.

Tags:    
News Summary - Mohammed Haris Nalapad will be youth congress president karnataka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.