മുഹമ്മദ് ഹാരിസ് നാലപ്പാട് കർണാടക യൂത്ത് കോൺഗ്രസ് അധ്യക്ഷ പദവിയിലേക്ക്
text_fieldsബംഗളൂരു: കർണാടക പ്രദേശ് യൂത്ത് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷ പദവി സംബന്ധിച്ച് നിലനിന്ന തർക്കത്തിൽ തീരുമാനം. ഒാൺലൈൻ വോെട്ടടുപ്പിലൂടെ നടന്ന തെരഞ്ഞെടുപ്പിൽ മുന്നിലെത്തിയിട്ടും അവസാന നിമിഷം തന്നെ പുറംതള്ളിയതിെനതിരെ മുഹമ്മദ് ഹാരിസ് നാലപ്പാട് ദേശീയ നേതൃത്വത്തിന് നൽകിയ പരാതിയിലാണ് സമവായമായത്. 2022 ജനുവരി 31 വരെ നിലവിലെ അധ്യക്ഷൻ രക്ഷ രാമയ്യ തുടരുമെന്നും അതിന് ശേഷം മുഹമ്മദ് ഹാരിസ് നാലപ്പാട് സ്ഥാനമേറ്റെടുക്കുമെന്നും യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി.വി. ശ്രീനിവാസ് ഒൗദ്യോഗിക വാർത്താകുറിപ്പിൽ അറിയിച്ചു.
അതോടൊപ്പം രക്ഷ രാമയ്യയുടെ കാലാവധി തീരുന്നതുവരെ മുഹമ്മദ് ഹാരിസിനെ യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ സെക്രട്ടറിയായും നിയമിച്ചു. കഴിഞ്ഞ ജനുവരി 10,11,12 തീയതികളിൽ മൊബൈൽ ആപ്പ് വഴിയാണ് കർണാടക യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്കുള്ള വോട്ടടുപ്പ് നടന്നത്. മുഹമ്മദ് ഹാരിസിന് 64,203ഉം രക്ഷ രാമയ്യക്ക് 57,271ഉം വോട്ട് ലഭിച്ചു. മറ്റൊരു സ്ഥാനാർഥിയായിരുന്ന ദക്ഷിണ കന്നടയിലെ മിഥുൻ റായിക്ക് 3104 വോട്ട് ലഭിച്ചു. പ്രായക്കൂടുതൽ ചൂണ്ടിക്കാട്ടി മിഥുൻ റായിയെ അയോഗ്യനാക്കി.
മുൻ മന്ത്രി എം.ആർ. സീതാറാമിെൻറ മകനായ രക്ഷ രാമയ്യയെ (34) ആണ് അധ്യക്ഷനായി തെരഞ്ഞെടുത്തത്. ശാന്തിനഗർ എം.എൽ.എ എൻ.എ. ഹാരിസിെൻറ മകനാണ് മുഹമ്മദ് ഹാരിസ് നാലപ്പാട്. 2018 ൽ നടന്ന മർദന േകസിെൻറ പേരിൽ മുഹമ്മദ് ഹാരിസിനെ അയോഗ്യനാക്കിയെന്നായിരുന്നു വിശദീകരണം. എന്നാൽ, തെരഞ്ഞെടുപ്പിന് മത്സരിക്കുേമ്പാഴില്ലാത്ത എന്ത് അയോഗ്യതയാണ് ഫലത്തിന് ശേഷം ആരോപിക്കുന്നതെന്നും കോൺഗ്രസിലെ വിഭാഗീയതയുടെ ഭാഗമായാണ് മാനദണ്ഡങ്ങൾ ലംഘിച്ച് മുഹമ്മദ് ഹാരിസിനെ നീക്കിയതെന്നും ഒരു വിഭാഗം പരാതി ഉന്നയിച്ചു. മുതിർന്ന നേതാവും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യയുടെ പിന്തുണയോടെയാണ് രക്ഷ രാമയ്യയെ അധ്യക്ഷസ്ഥാനത്തേക്ക് തെരഞ്ഞെടുത്തതെന്നും മുഹമ്മദ് ഹാരിസിനെ അധ്യക്ഷനാക്കാതിരിക്കാൻ സിദ്ധരാമയ്യ വിഭാഗം രാഹുൽഗാന്ധിയെ ബന്ധപ്പെട്ടിരുന്നതായുമായാണ് ആരോപണം.
മുഹമ്മദ് ഹാരിസിനായി കെ.പി.സി.സി അധ്യക്ഷൻ ഡി.കെ. ശിവകുമാറും ശക്തമായി രംഗത്തുണ്ടായിരുന്നു. കർണാടക കോൺഗ്രസിെൻറ ചുമതലയുള്ള എ.െഎ.സി.സി ജനറൽ സെക്രട്ടറി രൺദീപ്സിങ് സുർജെവാലയുടെ നേതൃത്വത്തിൽ ഇരു നേതാക്കൾക്കുമിടയിൽ അനുരഞ്ജന ചർച്ചയും നടന്നിരുന്നു. ഒാൺലൈൻ വോെട്ടടുപ്പിെൻറ ഫലം പുനഃപരിശോധിക്കണമെന്നും രേഖാമൂലം മറുപടി നൽകണമെന്നും ആവശ്യപ്പെട്ട് മുഹമ്മദ് ഹാരിസ് ദേശീയ നേതൃത്വത്തിന് കത്തുനൽകി. ഇതേ തുടർന്നാണ് മൂന്നു വർഷം കാലാവധിയുള്ള പദവിയിൽ രക്ഷ രാമയ്യയുടെ കാലാവധി ഒരു വർഷമാക്കി കുറച്ച് ദേശീയ അധ്യക്ഷെൻറ തീരുമാനം വന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.