ന്യൂഡൽഹി: ബോളിവുഡ് നടി കങ്കണ റാവത്തിന് വൈപ്ലസ് സുരക്ഷ നൽകിയതിനെതിരെ തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര. 'രാജ്യത്തെ അനുപാതം ഒരു ലക്ഷം പേർക്ക് 138 പൊലീസ് എന്ന നിലയിലാണ്. കൂടാതെ ആഗോളതലത്തിൽ അനുപാതം കുറഞ്ഞ 71 രാജ്യങ്ങളിൽ അഞ്ചാം സ്ഥാനത്തുമാണ്. ഇത്തരെമാരു സാഹചര്യത്തിൽ എന്തിനാണ് ബോളിവുഡ് ട്വിറ്ററാറ്റിക്ക് വൈപ്ലസ് സുരക്ഷ നൽകുന്നത്? കേന്ദ്ര ആഭ്യന്തര മാന്ത്രി, നമ്മുടെ വിഭവങ്ങൾ കൂടുതൽ മെച്ചപ്പെട്ട ആവശ്യങ്ങൾക്ക് ഉപോയഗിച്ചുകൂടെ?' -മഹുവ മൊയ്ത്ര ട്വിറ്ററിൽ കുറിച്ചു.
മുംബൈ 'പാക് അധിനിവേശ കശ്മീർ' എന്ന പരാമർശത്തിൽ പ്രതിഷേധമുയർന്നതോടെയാണ് ബോളിവുഡ് നടി കങ്കണ റാവുത്തിന് വൈ പ്ലസ് കാറ്റഗറി സുരക്ഷ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഏർപ്പെടുത്തിയത്. ഒരു സ്വകാര്യ സുരക്ഷ ഉദ്യോഗസ്ഥൻ, കമാൻഡോകൾ ഉൾപ്പെടെ 11 പൊലീസുകാരുമാണ് കങ്കണയുടെ സുരക്ഷക്കുള്ളത്.
വൈ പ്ലസ് കാറ്റഗറി സുരക്ഷ നൽകിയ ആഭ്യന്തരമന്ത്രാലയത്തിയും മന്ത്രി അമിത് ഷാക്കും കങ്കണ ട്വിറ്ററിലൂടെ നന്ദിയറിച്ചിരുന്നു. 'ഒരു രാജ്യസ്നേഹിയുടെ ശബ്ദത്തെ ഇല്ലാതാക്കാൻ കഴിയില്ലെന്നാണ് ഇത് തെളിയിക്കുന്നത്. ബഹുമാനപ്പെട്ട അമിത് ഷായോട് നന്ദിയുണ്ട്. അദ്ദേഹത്തിന് വേണമെങ്കിൽ കുറച്ച് ദിവസങ്ങൾക്ക് ശേഷം മുംബൈയിലേക്ക് പോകാമെന്ന് എന്നെ ഉപദേശിക്കാമായിരുന്നു. എന്നാൽ, അദ്ദേഹം ഇന്ത്യയുടെ മകളെ ബഹുമാനിക്കുകയും അവളുടെ അഭിമാനവും ആത്മവിശ്വാസവും സംരക്ഷിക്കുകയും ചെയ്തു. ആദരവ്. ജയ് ഹിന്ദ്' - കങ്കണ ട്വിറ്ററിൽ കുറിച്ചു.
സുശാന്ത് സിങ് രാജ്പുത്തിൻെറ മരണത്തിന് പിന്നാലെ ചലച്ചിത്ര മേഖലയില്‍ മയക്കുമരുന്ന് ഉപയോഗത്തെ കുറിച്ച് വെളിപ്പെടുത്തൽ നടത്തിയ കങ്കണക്ക് വിവിധ കോണുകളിൽനിന്ന് ഭീഷണി ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് വൈ പ്ലസ് കാറ്റഗറി നൽകിയത്.
മുബൈയെ പാക് അധിനിവേശ കാശ്മീരിനോട് ഉപമിച്ചുകൊണ്ടുള്ള കങ്കണയുടെ ട്വീറ്റ് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ബി.ജെ.പി അനുഭാവിയായ കങ്കണക്കെതിരെ ശിവേസന നേതാക്കൾ പരസ്യമായി രംഗത്തെത്തി. ഇൗ സാഹചര്യത്തിൽ കങ്കണക്ക് മുംബൈയിലും സുരക്ഷയൊരുക്കുമെന്ന് ഹിമാചൽ പ്രദേശ് സർക്കാർ വ്യക്തമാക്കുകയും ചെയ്തിരുന്നു.
കങ്കണ ഹിമാചല്‍ പ്രദേശിെൻറ മകളാണെന്നും അതിനാല്‍ തന്നെ സുരക്ഷ ഒരുക്കേണ്ടത് സംസ്ഥാനത്തിെൻറ കടമയാണെന്നും മുഖ്യമന്ത്രി ജയ്‌റാം താക്കൂര്‍ അറിയിച്ചു. കങ്കണയുടെ സഹോദരിയും പിതാവും സര്‍ക്കാറിനോട് സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകുകയും ചെയ്തു.
മുംബൈയില്‍ പ്രവേശിച്ചാല്‍ കങ്കണയെ വനിത നേതാക്കളെ വിട്ട് തല്ലിക്കുമെന്ന് ശിവസേന എം.എല്‍.എ പ്രതാപ് സര്‍നായിക് ഭീഷണിപ്പെടുത്തിയിരുന്നു. കങ്കണ പാക് അധീന കശ്മീരിലേക്ക് പോകുന്നതാണ് നല്ലതെന്ന് ശിവസേന എം.പി സഞ്ജയ് റാവുത്തും പ്രതികരിച്ചിരുന്നു.
നടൻ സുശാന്ത് സിങ് രാജ്പുത്തിെൻറ മരണത്തില്‍ മഹാരാഷ്ട്ര സർക്കാറിനെതിരെ കങ്കണ രൂക്ഷ വിമർശനമാണ് ഉന്നയിക്കുന്നത്. സർക്കാറിനും മുംബൈ പൊലീസിനുമെതിരെ വിമർശനമുയർത്തിയ കങ്കണക്കെതിരെ ആക്ഷേപവുമായി സഞ്ജയ് റാവുത്തും രംഗത്തെത്തി. തുടര്‍ന്നാണ് മുംബൈ പാക് അധിനിവേശ കശ്മീർ പോലെയെന്ന് കങ്കണ പ്രസ്താവന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.