ന്യൂഡൽഹി: 74-ാമത് റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യക്ക് ആശംസകൾ നേർന്ന് ആസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ്. "ആധുനിക ഇന്ത്യയുടെ സമ്പന്നമായ സംസ്കാരത്തെയും ശ്രദ്ധേയമായ നേട്ടങ്ങളെയും ആദരിക്കുന്നതിനുള്ള ഒരു നിമിഷം" -ആന്റണി അൽബനീസ് സന്ദേശത്തിൽ പറഞ്ഞു.
ഇന്ത്യയിലെ ആസ്ട്രേലിയൻ ഹൈക്കമ്മീഷണർ ബാരി ഒ ഫാരെൽ ആന്റണി അൽബനീസിന്റെ സന്ദേശം ട്വിറ്ററിൽ പങ്കുവച്ചു. "ആസ്ട്രേലിയയിലെ വൈവിധ്യമാർന്നതും ഊർജ്ജസ്വലവുമായ പ്രവാസി സമൂഹങ്ങൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരായ എല്ലാവർക്കും, ഇന്ത്യയോടുള്ള അവരുടെ സ്നേഹത്തിനും അതിന്റെ ഭാവിയിലെ വിശ്വാസത്തിനും ഒന്നിക്കാനുള്ള അവസരമാണിത് " -അൽബനീസ് തുടർന്നു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.