സഞ്ജയ് റാവുത്തിന്‍റെ കസ്റ്റഡി 14 ദിവസത്തേക്ക് നീട്ടി

ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിച്ച കേസിൽ അറസ്റ്റിലായ ശിവസേന എം.പി സഞ്ജയ് റാവുത്തിന്റെ കസ്റ്റഡി 14 ദിവസത്തേക്ക് നീട്ടി. കസ്റ്റഡി കാലാവധി തിങ്കളാഴ്ച അവസാനിക്കുന്ന സാഹചര്യത്തിൽ റാവുത്തിനെ മുംബൈയിലെ പ്രത്യേക കോടതിയിൽ ഇ.ഡി ഹാജരാക്കുകയായിരുന്നു. വീട്ടിൽനിന്ന് ഭക്ഷണവും മരുന്നും കൊണ്ടുവരാനനുവദിക്കണമെന്ന അദ്ദേഹത്തിന്‍റെ ആവശ്യം കോടതി അംഗീകരിച്ചു. എന്നാൽ, കിടക്കക്കായുള്ള ആവശ്യം നിരസിച്ചു. ജയിൽ നിയമം അനുസരിച്ചുള്ള ക്രമീകരണങ്ങൾ റാവുത്തിന് നൽകുമെന്നും കോടതി അറിയിച്ചു. ആഗസ്റ്റ് ഒന്നിനാണ് ഇ.ഡി സഞ്ജയ് റാവുത്തിനെ അറസ്റ്റ് ചെയ്തത്.

റാവുത്തിന്‍റെ മുംബൈയിലെ ബന്ദൂപിലുള്ള വസതിയിൽ പരിശോധന നടത്തിയ ഇ.ഡി 15 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനുശേഷം അറസ്റ്റ് ചെയുകയായിരുന്നു. തുടർന്ന് നാലു ദിവസത്തേക്ക് കോടതി ഇ.ഡി കസ്റ്റഡിയിൽ വിട്ടു. പിന്നീട് അന്വേഷണത്തിലെ പുരോഗതി ചൂണ്ടിക്കാട്ടി പ്രത്യേക കോടതി ജഡ്ജി എം.ജി. ദേശ്പാണ്ഡെ ആഗസ്റ്റ് എട്ടുവരെ കസ്റ്റഡി നീട്ടിനൽകുകയായിരുന്നു.

Tags:    
News Summary - Money Laundering Case: Sena's Sanjay Raut Sent To 14-Day Judicial Custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.