ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മഹാരാഷ്ട്ര ഗതാഗതമന്ത്രി അനിൽ പരബുമായി ബന്ധപ്പെട്ട ഏഴിടങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി. പൂനെ, മുംബൈ, ദാപോളി എന്നിവിടങ്ങളിലുള്ള അനിൽ പരാബിന്റെ വസതികളിൽ ഉൾപ്പെടെയാണ് രാവിലെ തിരച്ചിൽ നടക്കുന്നത്.
ശിവസേന നേതാവിനെതിരെ കള്ളപ്പണ നിരോധന നിയമ പ്രകാരം പുതിയ കേസ് രജിസ്റ്റർ ചെയ്താണ് പരിശോധന. നേരത്തെ, മുൻ മന്ത്രി അനിൽ ദേശ് മുഖുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലും പരാബിനെ ഇ.ഡി ചോദ്യം ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.