വായ്​പ തട്ടിപ്പ്​: സ്​റ്റെർ​ലിങ്​ ബയോടെക്​ ഉടമകൾക്ക്​ ജാമ്യമില്ലാ വാറൻറ്​


ന്യൂ​ഡ​ൽ​ഹി: 8100 കോ​ടി​യു​ടെ ബാ​ങ്ക്​ വാ​യ്​​പ ത​ട്ടി​പ്പ്​ കേ​സി​ൽ ഗു​ജ​റാ​ത്ത്​ ആ​സ്​​ഥാ​ന​മാ​യു​ള്ള മ ​രു​ന്നു​നി​ർ​മാ​ണ ക​മ്പ​നി സ്​​റ്റെ​ർ​ലി​ങ്​ ബ​യോ​ടെ​ക്കി​​െൻറ നാ​ലു ഡ​യ​റ​ക്​​ട​ർ​മാ​ർ​ക്കെ​തി​രെ​ ഡ​ ൽ​ഹി കോ​ട​തി​യു​ടെ ജാ​മ്യ​മി​ല്ലാ വാ​റ​ൻ​റ്​. എ​ൻ​ഫോ​ഴ്​​സ്​​​മ​​െൻറ്​ ഡ​യ​റ​ക്​​ട​റേ​റ്റി​​​െൻറ ആ​വ​ശ ്യം പ​രി​ഗ​ണി​ച്ച്​ അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ്​ ജ​ഡ്​​ജി സ​തീ​ഷ്​ കു​മാ​ർ അ​റോ​റ​യാ​ണ്​ ക​മ്പ​നി ഉ​ട​മ​ക​ളാ​യ ന ി​തി​ൻ ജ​യ​ന്തി​ലാ​ൽ സ​ന്ദേ​ശ​ര, ചേ​ത​ൻ​കു​മാ​ർ ജ​യ​ന്തി​ലാ​ൽ സ​ന്ദേ​ശ​ര, ദി​പി​ൻ ചേ​ത​ൻ സ​ന്ദേ​ശ​ര, ഹി​തേ​ഷ്​​കു​മാ​ർ ന​രേ​ന്ദ്ര​ഭാ​യ്​ പ​േ​ട്ട​ൽ എ​ന്നി​വ​ർ​ക്കെ​തി​രെ വാ​റ​ൻ​റ്​ പു​റ​പ്പെ​ടു​വി​ച്ച​ത്.

ക​ള്ള​പ്പ​ണ​വി​രു​ദ്ധ നി​യ​മ​ത്തി​​ലെ വി​വി​ധ വ​കു​പ്പു​ക​ൾ നാ​ലു​പേ​ർ​ക്കെ​തി​രെ​യും ചു​മ​ത്തി​. നി​കു​തി വെ​ട്ടി​പ്പ്​ ല​ക്ഷ്യ​മി​ട്ട്​ ആ​ദാ​യ​നി​കു​തി ഉ​ദ്യോ​ഗ​സ്​​ഥ​ർ​ക്ക്​ കൈ​ക്കൂ​ലി ന​ൽ​കാ​ൻ ശ്ര​മി​ച്ചെ​ന്ന കേ​സി​ലും ഇ​വ​ർ​ക്കെ​തി​രെ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. വി​ചാ​ര​ണ ന​ട​പ​ടി​ക​ളി​ൽ​നി​ന്ന്​ ര​ക്ഷ​പ്പെ​ടാ​ൻ നാ​ലു​പേ​രും രാ​ജ്യം​വി​ട്ട​താ​യും നി​ര​ന്ത​രം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും കീ​ഴ​ട​ങ്ങി​യി​ല്ലെ​ന്നും എ​ൻ​ഫോ​ഴ്​​സ്​​മ​​െൻറ്​ ഡ​യ​റ​ക്​​ട​റേ​റ്റ്​ കോ​ട​തി​​​യെ അ​റി​യി​ച്ചു. നൈ​ജീ​രി​യ, യു.​എ​സ്, യു.​എ.​ഇ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലൊ​ന്നി​ൽ നാ​ലു​പേ​രും ഒ​ളി​ച്ചു​ക​ഴി​യു​ന്ന​താ​യും നി​ര​ന്ത​രം രാ​ജ്യം മാ​റി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും മൊ​ഴി​യി​ൽ പ​റ​യു​ന്നു.

സ്​​റ്റെ​ർ​ലി​ങ്​ ബ​യോ​ടെ​ക്കി​​​െൻറ പേ​രി​ൽ മാ​ത്രം 200ഒാ​ളം ബി​നാ​മി ക​മ്പ​നി​ക​ളാ​ണ്​ പ​ണം ത​ട്ടാ​നാ​യി ഉ​ട​മ​ക​ൾ ഉ​ണ്ടാ​ക്കി​യ​ത്. ആ​ന്ധ്ര ബാ​ങ്കി​നു കീ​ഴി​ലെ ക​ൺ​സോ​ർ​ട്യ​ത്തി​ൽ​നി​ന്നാ​ണ്​ ​വ​ൻ​തു​ക വാ​യ്​​പ എ​ടു​ത്ത​ത്. അ​വ​ധി നി​ശ്ച​യി​ക്കാ​ത്ത വാ​റ​ൻ​റാ​ണ്​ ഡ​ൽ​ഹി കോ​ട​തി പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ന്ന​ത്. രാ​ജ്യ​ത്തെ​ത്തി​ക്കാ​ൻ ഇ​ൻ​റ​ർ​പോ​ളി​​​െൻറ സ​ഹാ​യം തേ​ടാ​ൻ തീ​യ​തി നി​ശ്ച​യി​ക്കാ​ത്ത വാ​റ​ൻ​റ്​​ ആ​വ​ശ്യ​മാ​ണ്. ഇ​ൻ​റ​ർ​േ​പാ​ളി​​​െൻറ സ​ഹാ​യം തേ​ടു​ന്നു​ണ്ടെ​ന്ന്​ ക​ഴി​ഞ്ഞ​മാ​സം ഡ​യ​റ​ക്​​ട​റേ​റ്റ്​​ കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു.

നേ​ര​ത്തെ​യും കോ​ട​തി ഇ​വ​ർ​ക്കെ​തി​രെ ജാ​മ്യ​മി​ല്ലാ വാ​റ​ൻ​റ്​​ പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നെ​ങ്കി​ലും പ്ര​തി​ക​ൾ രാ​ജ്യ​ത്തി​ല്ലാ​ത്ത​തി​നാ​ൽ ന​ട​പ്പാ​ക്കാ​നാ​യി​രു​ന്നി​ല്ല. ശ​ത​കോ​ടി​ക​ളു​ടെ ത​ട്ടി​പ്പ്​ ന​ട​ത്തി അ​ടു​ത്തി​ടെ മു​ങ്ങി​യ വ്യ​വ​സാ​യി​ക​ളി​ൽ പ്ര​ധാ​നി​ക​ളാ​ണ്​ സ്​​റ്റെ​ർ​ലി​ങ്​ ബ​യോ​ടെ​ക്​ ഉ​ട​മ​ക​ൾ.

Tags:    
News Summary - Money laundering probe: Delhi court issues NBWs against Sterling Biotech directors- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.