വായ്പ തട്ടിപ്പ്: സ്റ്റെർലിങ് ബയോടെക് ഉടമകൾക്ക് ജാമ്യമില്ലാ വാറൻറ്
text_fields
ന്യൂഡൽഹി: 8100 കോടിയുടെ ബാങ്ക് വായ്പ തട്ടിപ്പ് കേസിൽ ഗുജറാത്ത് ആസ്ഥാനമായുള്ള മ രുന്നുനിർമാണ കമ്പനി സ്റ്റെർലിങ് ബയോടെക്കിെൻറ നാലു ഡയറക്ടർമാർക്കെതിരെ ഡ ൽഹി കോടതിയുടെ ജാമ്യമില്ലാ വാറൻറ്. എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിെൻറ ആവശ ്യം പരിഗണിച്ച് അഡീഷനൽ സെഷൻസ് ജഡ്ജി സതീഷ് കുമാർ അറോറയാണ് കമ്പനി ഉടമകളായ ന ിതിൻ ജയന്തിലാൽ സന്ദേശര, ചേതൻകുമാർ ജയന്തിലാൽ സന്ദേശര, ദിപിൻ ചേതൻ സന്ദേശര, ഹിതേഷ്കുമാർ നരേന്ദ്രഭായ് പേട്ടൽ എന്നിവർക്കെതിരെ വാറൻറ് പുറപ്പെടുവിച്ചത്.
കള്ളപ്പണവിരുദ്ധ നിയമത്തിലെ വിവിധ വകുപ്പുകൾ നാലുപേർക്കെതിരെയും ചുമത്തി. നികുതി വെട്ടിപ്പ് ലക്ഷ്യമിട്ട് ആദായനികുതി ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകാൻ ശ്രമിച്ചെന്ന കേസിലും ഇവർക്കെതിരെ അന്വേഷണം പുരോഗമിക്കുകയാണ്. വിചാരണ നടപടികളിൽനിന്ന് രക്ഷപ്പെടാൻ നാലുപേരും രാജ്യംവിട്ടതായും നിരന്തരം ആവശ്യപ്പെട്ടിട്ടും കീഴടങ്ങിയില്ലെന്നും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചു. നൈജീരിയ, യു.എസ്, യു.എ.ഇ എന്നീ രാജ്യങ്ങളിലൊന്നിൽ നാലുപേരും ഒളിച്ചുകഴിയുന്നതായും നിരന്തരം രാജ്യം മാറിക്കൊണ്ടിരിക്കുകയാണെന്നും മൊഴിയിൽ പറയുന്നു.
സ്റ്റെർലിങ് ബയോടെക്കിെൻറ പേരിൽ മാത്രം 200ഒാളം ബിനാമി കമ്പനികളാണ് പണം തട്ടാനായി ഉടമകൾ ഉണ്ടാക്കിയത്. ആന്ധ്ര ബാങ്കിനു കീഴിലെ കൺസോർട്യത്തിൽനിന്നാണ് വൻതുക വായ്പ എടുത്തത്. അവധി നിശ്ചയിക്കാത്ത വാറൻറാണ് ഡൽഹി കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. രാജ്യത്തെത്തിക്കാൻ ഇൻറർപോളിെൻറ സഹായം തേടാൻ തീയതി നിശ്ചയിക്കാത്ത വാറൻറ് ആവശ്യമാണ്. ഇൻറർേപാളിെൻറ സഹായം തേടുന്നുണ്ടെന്ന് കഴിഞ്ഞമാസം ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചിരുന്നു.
നേരത്തെയും കോടതി ഇവർക്കെതിരെ ജാമ്യമില്ലാ വാറൻറ് പുറപ്പെടുവിച്ചിരുന്നെങ്കിലും പ്രതികൾ രാജ്യത്തില്ലാത്തതിനാൽ നടപ്പാക്കാനായിരുന്നില്ല. ശതകോടികളുടെ തട്ടിപ്പ് നടത്തി അടുത്തിടെ മുങ്ങിയ വ്യവസായികളിൽ പ്രധാനികളാണ് സ്റ്റെർലിങ് ബയോടെക് ഉടമകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.