കള്ളപ്പണം വെളുപ്പിക്കൽ: 17 വർഷത്തിനിടെ കണ്ടുകെട്ടിയത് 98,368 കോടി

ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം കഴിഞ്ഞ 17 വർഷത്തിനിടെ 4,850 കേസുകളിൽ അന്വേഷണം നടന്നതായും 98,368 കോടി രൂപ കണ്ടുകെട്ടിയതായും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചിനെയാണ് കേ​ന്ദ്രം അറിയിച്ചത്.

57 കേസുകളിൽ നടത്തിയ അന്വേഷണത്തിൽ ഭീകരവാദത്തിനും നക്‌സൽ ധനസഹായത്തിനുമായി 1,249 കോടിയുടെ കുറ്റകൃത്യങ്ങൾ കണ്ടെത്തിയതായും 982 കോടി കണ്ടുകെട്ടിയതായും കേന്ദ്രത്തിനായി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ബെഞ്ചിനെ അറിയിച്ചു. 37 പരാതികൾ ഫയൽ ചെയ്തുവെന്നും രണ്ട് ഭീകരർ ശിക്ഷിക്കപ്പെട്ടതായും സോളിസിറ്റർ കോടതിയെ അറിയിച്ചു. 

Tags:    
News Summary - Money laundering: Rs 98,368 crore seized in 17 years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.