ന്യൂഡൽഹി: എ.ടി.എം കവർച്ച ശ്രമം അന്വേഷിക്കുന്ന പൊലീസ് സംഘം സി.സി.ടി.വി ദൃശ്യങ്ങളിൽ പ്രതിയെ തിരയുേമ്പാൾ പ്രതീക്ഷിച്ചത് ഒരു ലക്ഷണമൊത്ത തസ്കര വീരനെയാണ്. പേക്ഷ, കവർച്ചക്കാരെൻറ ദൃശ്യങ്ങൾ കണ്ടപ്പോൾ െഞട്ടിയത് പൊലീസാണ്. ഒരു വികൃതിക്കുരങ്ങനാണ് എടി.എം തകർക്കാൻ ശ്രമിച്ച പ്രതി. ഇനിയിപ്പോൾ പ്രതിയെ തിരഞ്ഞ് എവിടെ പോകുമെന്ന ആധിയിലാണ് ഡൽഹി പൊലീസ്.
ഡൽഹി സൗത്ത് അവന്യുവിലെ എസ്.ബി.ഐ എ.ടി.എമ്മിലാണ് സംഭവം. എ.ടി.എം മുറിയിൽ കടന്ന കുരങ്ങൻ മെഷീൻ വലിച്ച് തുറക്കാൻ ശ്രമിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. മെഷീനിെൻറ മുൻഭാഗം തുറക്കാൻ കുരങ്ങന് സാധിച്ചു. ശേഷം, ശ്രമം ഉപേക്ഷിച്ച് പുറത്ത് പോവുകയായിരുന്നു. മെയ് ആറിന് പകർത്തിയ ദൃശ്യമാണിത്.
കുരങ്ങെൻറ എ.ടി.എം കവർച്ച ശ്രമം സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്. എ.എൻ.ഐ വാർത്താ ഏജൻസി ട്വിറ്ററിൽ പങ്കുവെച്ച ദൃശ്യങ്ങൾ കണ്ടവരുടെ എണ്ണം അരലക്ഷമാകാൻ ഏറെയൊന്നും സമയമെടുത്തില്ല. രസികൻ കമൻറുകൾ ചേർത്ത് ഈ ദൃശ്യങ്ങൾ പങ്കുവെക്കുന്നവരുടെ എണ്ണവും ഏറെയാണ്.
#WATCH A monkey damages an ATM of State Bank of India in South Avenue area of Delhi. (Video source: Delhi Police) pic.twitter.com/pZunh3h7Sy
— ANI (@ANI) May 6, 2020
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.