ന്യൂഡൽഹി: തിങ്കളാഴ്ച തുടങ്ങുന്ന വർഷകാല പാർലമെൻറ് സമ്മേളനത്തിൽ സർക്കാറിനെ ഒന്നിച്ചു നേരിടാൻ 18 പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം. ജി.എസ്.ടി നടപ്പാക്കിയതിലെ അപാകത, നോട്ട് അസാധുവാക്കലിെൻറ തീരാപ്രശ്നങ്ങൾ, കാർഷികമേഖലയിലെ പ്രതിസന്ധി, രാഷ്ട്രീയ എതിരാളികളോടുള്ള സർക്കാർ പക, ഫെഡറൽ ഘടന ദുർബലപ്പെടുത്തൽ, രാജ്യത്തെ കൊലവെറി നിറഞ്ഞ സാമൂഹികാന്തരീക്ഷം തുടങ്ങിയ വിഷയങ്ങൾ ഒാരോന്നായി സഭാ സമ്മേളനത്തിൽ ഉന്നയിക്കും. ഇക്കാര്യത്തിൽ പ്രതിപക്ഷം ദിനേന കൂടിയാലോചിച്ച് പൊതുതന്ത്രം രൂപപ്പെടുത്തും.
രാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കുന്നത് വർഷകാല സമ്മേളനം തുടങ്ങുന്ന അന്നു തന്നെയാണ്. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ആഗസ്റ്റ് അഞ്ചിന്. ഇവയടക്കം മഴക്കാല സഭാ സമ്മേളനം നിർണായകമാണ്. രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുകളിൽ 18 പാർട്ടികൾക്ക് മിക്കവാറും ഒന്നിച്ചുനീങ്ങാൻ സാധിച്ചത് പ്രതിപക്ഷത്തിെൻറ വിശ്വാസം വർധിപ്പിച്ചിട്ടുണ്ട്. കോൺഗ്രസ്, ഇടതുപാർട്ടികൾ, ജനതാദൾ-യു, തൃണമൂൽ കോൺഗ്രസ്, സമാജ്വാദി പാർട്ടി, ബി.എസ്.പി തുടങ്ങിയ പാർട്ടികളാണ് സർക്കാറിെൻറ നയ നിലപാടുകൾക്കെതിരെ യോജിച്ചുനീങ്ങുന്നത്.
സഭാതല ഏകോപനത്തിന് ലോക്സഭാ സ്പീക്കർ സുമിത്ര മഹാജൻ ഞായറാഴ്ച വിളിച്ചിരിക്കുന്ന സർവകക്ഷി യോഗത്തിൽ പെങ്കടുക്കേണ്ടതില്ലെന്ന് തൃണമൂൽ കോൺഗ്രസ് തീരുമാനിച്ചു. ഇന്ത്യ-ചൈന അതിർത്തി സാഹചര്യങ്ങൾ, കശ്മീർ സ്ഥിതി എന്നിവയും സർക്കാറിനെ സഭാസമ്മേളനത്തിൽ പ്രശ്നക്കുരുക്കിലാക്കുന്ന വിഷയങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.