വർഷകാല സമ്മേളനം പ്രക്ഷ​ുബ്​ധം: സഭാനടപടികൾ സ്​തംഭിച്ചു


ന്യൂ​ഡ​ൽ​ഹി: ഏ​ത്​ ച​ർ​ച്ച​ക്കും സ​ന്ന​ദ്ധ​മാ​ണെ​ന്ന സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ലെ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഉ​റ​പ്പി​ൽ​നി​ന്ന് സ​ർ​ക്കാ​ർ പി​റ​കോ​ട്ട​ടി​ച്ച​തോ​ടെ പാ​ർ​ല​​മ​​െൻറി​​​െൻറ ഇ​രു​സ​ഭ​ക​ളും ര​ണ്ടാം ദി​വ​സം ഒ​രു അ​ജ​ണ്ട​യി​ലേ​ക്കും ക​ട​ക്കാ​നാ​കാ​തെ പി​രി​ഞ്ഞു. 12 മ​ണി​യോ​ടെ ത​ന്നെ ലോ​ക്​​സ​ഭ  സ​മ്മേ​ള​നം പി​രി​ഞ്ഞ​പ്പോ​ൾ രാ​ജ്യ​സ​ഭ നാ​ലു പ്രാ​വ​ശ്യം ചേ​രാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും സാ​ധി​ച്ചി​ല്ല. തു​ട​ർ​ന്ന്​​ ഉ​ച്ച​ക്ക്​ മൂ​ന്നു​മ​ണി​യോ​ടെ ബു​ധ​നാ​ഴ്​​ച​വ​രെ​ നി​ർ​ത്തി​വെ​ച്ചു.
 

രാ​വി​ലെ 11 മ​ണി​ക്ക്​ ആ​ദ്യം ലോ​ക്​​സ​ഭ ​േച​ർ​ന്ന​പ്പോ​ൾ അ​ജ​ണ്ട നി​ർ​ത്തി​വെ​ച്ച്​ അ​ടി​യ​ന്ത​ര ച​ർ​ച്ച ആ​വ​ശ്യ​പ്പെ​ട്ട്​ പ്ര​തി​പ​ക്ഷം മു​ദ്രാ​വാ​ക്യ​വു​മാ​യി ന​ടു​ത്ത​ള​ത്തി​ലി​റ​ങ്ങു​ക​യാ​യി​രു​ന്നു. ബ​ഹ​ള​മി​ല്ലാ​തെ തു​ട​ങ്ങി​യ രാ​ജ്യ​സ​ഭ​യി​ൽ മാ​യാ​വ​തി   ദ​ലി​തു​ക​ൾ നേ​രി​ടു​ന്ന ആ​ക്ര​മ​ണം ഉ​ന്ന​യി​ക്കാ​ൻ   ശ്ര​മി​ച്ച​പ്പോ​ൾ ഭ​ര​ണ​ക​ക്ഷി അം​ഗ​ങ്ങ​ൾ ത​ട​സ്സ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. മാ​യാ​വ​തി രോ​ഷ​ത്തോ​ടെ ഇ​റ​ങ്ങി​പ്പോ​യ ശേ​ഷം പാ​ർ​ല​മ​​െൻറ​റി​കാ​ര്യ മ​ന്ത്രി മു​ഖ്​​താ​ർ അ​ബ്ബാ​സ്​ ന​ഖ്​​വി അ​വ​ർ സം​സാ​രി​ച്ച​ത്​ രാ​ഷ്​​ട്രീ​യ​മാ​ണെ​ന്നും ദ​ലി​തു​ക​​ളു​ടെ പ്ര​ശ്​​​ന​മാ​ണെ​ന്നും ആ​രോ​പി​ച്ചു. ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ജ​ന​ഹി​തം ത​ങ്ങ​ൾ​ക്ക്​ അ​നു​കൂ​ല​മാ​ണെ​ന്നും ന​ഖ്​​വി ഒാ​ർ​മി​പ്പി​ച്ചു. 

ഏ​ത്​ വി​ഷ​യ​വും ച​ർ​ച്ച ചെ​യ്യാ​മെ​ന്ന പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഉ​റ​പ്പി​ൽ​നി​ന്ന്​ ഭ​ര​ണ​പ​ക്ഷം പി​റ​കോ​ട്ട്​ പോ​യ​തി​​​െൻറ ഫ​ല​മാ​ണ്​ സ​ഭ​യി​ൽ കാ​ണു​ന്ന​തെ​ന്ന്​  പ്ര​തി​പ​ക്ഷ നേ​താ​വ്​ ഗു​ലാം ന​ബി ആ​സാ​ദ്​ തി​രി​ച്ച​ടി​ച്ചു. ജ​ന​ഹി​തം ദ​ലി​തു​ക​ളെ​യും മു​സ്​​ലിം​ക​ളെ​യും സം​ര​ക്ഷി​ക്കാ​നാ​ണെ​ന്നും അ​വ​രെ കൂ​ട്ട​ക്കൊ​ല ന​ട​ത്താ​ന​ല്ലെ​ന്നും പ​റ​ഞ്ഞ്​ ​കോ​ൺ​ഗ്ര​സ്​ എം.​​പി​മാ​ർ ഒ​ന്ന​ട​ങ്കം ഇ​റ​ങ്ങി​പ്പോ​യി. തു​ട​ർ​ന്ന്​ 12 മ​ണി​ക്ക്​ ചേ​ർ​ന്നെ​ങ്കി​ലും സ​ഭാ​ന​ട​പ​ടി​ക​ളി​ലേ​ക്ക്​ ക​ട​ക്കാ​നാ​യി​ല്ല. ഉ​ച്ച​ക്ക്​ ര​ണ്ടു​മ​ണി​ക്ക്​ തൃ​ണ​മൂ​ൽ നേ​താ​വ്​ ഡെ​റി​ക്​ ഒ​ബ്​​റേ​ൻ പ്ര​തി​പ​ക്ഷം ഉ​ന്ന​യി​ക്കു​ന്ന വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ച്​ സ​ൂ​ച​ന ന​ൽ​കി. 12 നോ​ട്ടീ​സു​ക​ൾ ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ഒ​ബ്​​റേ​ൻ പ​റ​ഞ്ഞു. ശേ​ഷം രേ​ഖ​ക​ൾ വെ​ക്കാ​ൻ ധ​ന​മ​ന്ത്രി അ​രു​ൺ ജെ​യ്​​റ്റ്​​ലി​യെ കു​ര്യ​ൻ ക്ഷ​ണി​ച്ചു. അ​തി​നു​ശേ​ഷം പ്ര​തി​പ​ക്ഷം മു​ദ്രാ​വാ​ക്യ​വു​മാ​യി ന​ടു​ത്ത​ള​ത്തി​ലി​റ​ങ്ങി സ​ഭ നി​ർ​ത്തി​വെ​പ്പി​ച്ചു.

Tags:    
News Summary - Monsoon Session Of Parliament:United Opposition Attacks Government–india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.