മോഷ്ടിച്ച പണവുമായി ട്രിപ്പ്; ട്രാവൽ വ്ലോഗിലെ ലൊക്കേഷൻ കണ്ടെത്തി പിടികൂടി പൊലീസ്

ആഗ്ര: മോഷണം നടത്തിയ ശേഷം കടന്നുകളഞ്ഞയാളെ ട്രാവൽ വ്ലോഗിലൂടെ ലൊക്കേഷൽ കണ്ടെത്തി പിടികൂടി. ജൂലൈ 11നാണ് ഉത്തംനഗറിലെ ഒരു വീട്ടിൽ നിന്നും സഞ്ജീവ് മോഷണം നടത്തുന്നത്. വീട്ടിൽ നിന്നും സ്വർണ്ണാഭരണങ്ങളടക്കം കാണാതെ പോയെന്ന് വീട്ടുടമ പൊലീസിൽ പരാതി നൽകിയിരുന്നു.

മോഷണം നടത്തി ഒരു മാസത്തിന് ശേഷമാണ് പ്രതി പിടിയിലാകുന്നത്. സി.സി.ടി.വി ദൃശ്യങ്ങളിൽ പരാതിക്കാരന്‍റെ വീട്ടിൽ നിന്നും സഞ്ജീവ് ഇറങ്ങിപ്പോകുന്നതായി കാണാം. മോഷണത്തിന് ശേഷം സഞ്ജീവിന്‍റെ മൊബൈൽ ഓഫായിരുന്നു. മോതിരം പണയം വെച്ച് പണം വാങ്ങിയതിന്‍റെ തെളിവുകൾ പൊലീസിന് ലഭിച്ചിട്ടുണ്ടായിരുന്നു.

സമൂഹമാധ്യമത്തിൽ ട്രാവൽ വ്ലോഗുകൾ ഇട്ടതാണ് പ്രതിയെ പിടികൂടാൻ കാരണമായത്. കേരളത്തിൽ ഉൾപ്പടെ എത്തി സഞ്ജീവ് വിഡിയോകൾ ചെയ്തിരുന്നു. ഉത്തർപ്രദേശിലെ ആഗ്രയിലാണെന്ന് സൂചിപ്പിച്ച മറ്റൊരു വിഡിയോയിൽ നിന്ന് ഇ-റിക്ഷയിൽ ഇയാൾ ആഗ്രയിലെ ഈദ്ഗാഹ് റോഡിലേക്ക് പോയതായി കണ്ടെത്തി. പൊലീസ് ആഗ്രയിൽ എത്തി ഈദ്ഗാഹ് റോഡിലെ ഹോട്ടലുകളിൽ തിരച്ചിൽ നടത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Tags:    
News Summary - Month after Delhi man robs house, cops track him down through his travel vlogs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.