താജ്മഹൽ അടക്കം ചരിത്ര സ്മാരകങ്ങളും മ്യൂസിയങ്ങളും അടക്കുന്നു

ന്യൂഡൽഹി: കോവിഡ് 19 വൈറസ് ഭീതിയെ തുടർന്ന് താജ്മഹൽ അടക്കം രാജ്യത്തെ പ്രധാന ചരിത്ര സ്മാരകങ്ങളും മ്യൂസിയങ്ങളും അ ടക്കുന്നു. മാർച്ച് 31 വരെയാണ് ഈ നിയന്ത്രണമെന്ന് കേന്ദ്ര സാംസ്കാരിക വകുപ്പ് മന്ത്രി പ്രഹ്ലാദ് പട്ടാൽ പറഞ്ഞു.

ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്കു കീഴിൽ 3,691 സംരക്ഷിത കേന്ദ്രങ്ങളാണുള്ളത്. ഇവയെല്ലാം ഇക്കാലയളവിൽ അടച്ചിടും. താജ്മഹൽ ഇന്ന് മുതൽ സന്ദർശകർക്കായി തുറക്കില്ലെന്ന് ടൂറിസം മന്ത്രാലയം അറിയിച്ചു.


ഇത്തരം കേന്ദ്രങ്ങളിൽ വൻജനത്തിരക്കാണുള്ളതെന്നും കോവിഡ് വൈറസ് വ്യാപനം തടയാൻ അടച്ചിടൽ അത്യാവശ്യമാണെന്നും സാംസ്കാരിക മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.

Tags:    
News Summary - monuments, central museums across India to remain closed till March 31-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.