ന്യൂഡൽഹി: ഭരണഘടനയെ ധാർമികമായി പിന്തുടരാൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ആഹ്വാനം ചെയ്തു. നിയമരംഗത്ത് വിശ്വസ്തത അമൂല്യവും ധർമികത അത്യന്താപേക്ഷിതവുമാണെന്ന് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. ന്യൂഡൽഹി വിജ്ഞാൻ ഭവനിൽ ഇന്ത്യൻ ലോ ഇൻസ്റ്റിറ്റ്യൂട്ട് ബിരുദദാനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഴയകാലത്തെ ക്രമങ്ങളെല്ലാം വഴിമാറുേമ്പാൾ വിശ്വാസ്യതയാണ് ഏറ്റവും വലിയ െവല്ലുവിളിയെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. വർത്തമാനകാലത്തെ വിശ്വസ്തതയായിരിക്കും ഭാവിയിലെ പുരോഗതി. നീതി പ്രാപ്യമാക്കുകയെന്ന തത്ത്വം യുവതലമുറ തങ്ങളുടെ വിശ്വസ്തതയുടെ ഭാഗമായി എടുക്കുന്നുണ്ട്. വിദ്യാർഥികളിൽ നിന്ന് സത്യസന്ധരായ അഭിഭാഷകരെയാണ് നിയമം പ്രതീക്ഷിക്കുന്നത്. ഭരണഘടനയുടെ ചലനാത്മകതയിൽ വിശ്വസിക്കാനും ഭരണഘടനയെ ധാർമികമായി പിന്തുടരാനും അഭിനിവേശത്തെ പിന്തുടരുേമ്പാഴും അഭിഭാഷകവൃത്തിയെ ആദരിക്കണം. കോടതികളും നിയമസഹായവും സമൂഹത്തിെൻറ താഴേക്കിടയിലുള്ളവർക്ക് എങ്ങനെ ലഭ്യമാക്കുമെന്നതാണ് ഇന്നത്തെ ഏറ്റവും വലിയ ആശങ്ക. ഫീസില്ലാതെ സൗജന്യവ്യവഹാരത്തിനും അഭിഭാഷകവൃത്തിക്കിടയിൽ സമയം കണ്ടെത്തണം -ചീഫ് ജസ്റ്റിസ് പറഞ്ഞു
മുമ്പ് മനുഷ്യാവകാശപ്രവർത്തകനായിരുന്ന താൻ അഭിഭാഷകനെന്ന നിലയിൽ നടത്തിയ നിയമപോരാട്ടത്തിലൂടെ ജയിൽ മോചിതനായ ഒരു മുസ്ലിം തടവുകാരൻ സമ്മാനിച്ച ചിരിയാണ് ജീവിതത്തിലെ ഏറ്റവും വലിയ അംഗീകാരമായി കരുതുന്നതെന്ന് ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു. വർഷങ്ങളുടെ ജയിൽജീവിതത്തിൽ നിന്നായിരുന്നു അദ്ദേഹം മോചിതനായത്. ഇന്ത്യൻ ലോ ഇൻസ്റ്റിറ്റ്യൂട്ടിലെ ഇൗ വർഷത്തെ ഏറ്റവും മികച്ച ഗവേഷകക്കുള്ള എം.കെ. നമ്പ്യാർ സ്വർണമെഡൽ എഴുത്തുകാരിയും ഇൻസ്റ്റിറ്റ്യൂട്ടിലെ മലയാളിവിദ്യാർഥിനിയുമായ ഫാസില എ.കെ ഏറ്റുവാങ്ങി. ശാന്തപുരം അമ്പലക്കുത്ത് എ.കെ. ഹനീഫയുടെ മകളും ഹൈദരാബാദ് യൂനിവേഴ്സിറ്റി ഗവേഷകൻ കെ.ടി. ഹാഫിസിെൻറ ഭാര്യയുമാണ് ഫാസില.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.