മുംബൈ: മഹാരാഷ്ട്രയിലെ പാൽഗർ ജില്ലയിൽ രണ്ടു വർഷത്തിനിടെ മരിച്ചത് 800ലേറെ കുഞ്ഞുങ് ങൾ. സംസ്ഥാന സർക്കാർ നിയമസഭയിൽ നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പട്ടിണി കാരണം പോഷകാഹാരം ലഭിക്കാത്തതിനാൽ രോഗം ബാധിച്ചാണ് കുഞ്ഞുങ്ങൾ മരിക്കുന്ന തെന്നാണ് ഈ മേഖലയിലുള്ളവർ പറയുന്നത്.
എന്നാൽ, മരണം പോഷകാഹാര കുറവുമൂലമല്ലെന്ന് വനിത-ശിശുേക്ഷമ മന്ത്രി പങ്കജ മുണ്ടെ പറഞ്ഞു. ജില്ലയിൽ ഭൂരിഭാഗവും ഗോത്രവിഭാഗക്കാരാണ്. 2017-18ൽ ആറുവയസ്സുവരെയുള്ള 469 കുഞ്ഞുങ്ങളാണ് മരിച്ചത്. 2018-19 കാലയളവിൽ 348 മരണം റിപ്പോർട്ട്ചെയ്തു. ഗോത്രവിഭാഗക്കാർ കൂടുതലുള്ള അമരാവതി ജില്ലയിലെ മേൽഗട്ടിൽ 2017 മുതൽ 2019 വരെ 677 കുഞ്ഞുങ്ങൾ മരിച്ചു.
സമയമെത്താതെയുള്ള പ്രസവം, ഹൃദയസംബന്ധമായ അസുഖം, തൂക്കക്കുറവ് തുടങ്ങിയവയാണ് മരണത്തിനു കാരണമെന്ന് സർക്കാർ വിശദീകരിച്ചു. എന്നാൽ, മരണത്തിനിടയാക്കുന്നത് ന്യൂമോണിയയും ക്ഷയരോഗവുമാണെങ്കിലും അടിസ്ഥാന കാരണം പട്ടിണിയാണെന്ന് മുൻ എം.എൽ.എയും സർക്കാറിന് കീഴിലെ ട്രൈബൽ െഡവലപ്മെൻറ് റിവ്യൂ കമ്മിറ്റി ചെയർമാനുമായ വിവേക് പണ്ഡിറ്റ് പറഞ്ഞു. പോഷകാഹാരം കുറഞ്ഞ കുഞ്ഞുങ്ങൾക്ക് പ്രതിരോധശക്തി കുറവായിരിക്കും. ഇതാണ് രോഗിയാവാൻ കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.