ഗുജറാത്ത്​ തീരത്തെത്തിയ കപ്പലിൽ നിന്നും 1500 കിലോ ഹെറോയിൻ പിടിച്ചെടുത്തു

അഹമ്മദാബാദ്: ഗുജറാത്ത്​ തീരത്തെത്തിയ കപ്പലിൽ നിന്നും വിദേശ വിപണിയിൽ 3,500 കോടി രൂപ വിലമതിക്കുന്ന 1500 കിലോ ഹെറോയിൻ ശേഖരം തീരസംരക്ഷണ സേന പിടിച്ചെടുത്തു. ഇന്ത്യയിൽ സമീപകാലത്ത്​ നടന്ന ഏറ്റവും വലിയ ലഹരിമരുന്നു വേട്ടയാണിത്. ഗുജറാത്ത് അലാങ്​ തീരത്തെത്തിയ പനാമ കപ്പലിൽ നിന്നാണ്​ ഹെറോയിൻ പിടിച്ചെടുത്തതെന്ന് ഇന്ത്യൻ പ്രതിരോധ വക്താവ് അറിയിച്ചു. കപ്പലി​ലെ എട്ട്​ ജീവനക്കാരെ തീരസംരക്ഷ​ണസേന കസ്​റ്റഡിയിലെടുത്തിട്ടുണ്ട്​. 

അലാങ്​ തീരത്തെത്തിയ എംവി ഹ​െൻറിയെന്ന പനാമ രജിസ്​ട്രേഷൻ കപ്പലിൽ നിന്നാണ്​ മയക്കുമരുന്ന്​ കണ്ടെടുത്തത്​. സംഭവത്തെക്കുറിച്ചു തീരസംരക്ഷണ സേന, ഇന്റലിജൻസ് ബ്യൂറോ, പൊലീസ്, കസ്റ്റംസ്, നാവികസേന എന്നിവര്‍ ഉൾപ്പെടെയുള്ള ഏജൻസികൾ അന്വേഷണം ആരംഭിച്ചു. 

ഇറാനിൽ നിന്നാണ്​ മയക്കുമരുന്നുമായി കപ്പൽ അലാങ്​ തീരത്തെത്തിയതെന്നാണ്​ സൂചന. ഹെറോയിനുമായി പിടിച്ചെടുത്ത കപ്പൽ പോർബന്ദർ തീരത്തേക്ക്​ കൊണ്ടുപോയി. ഹെറോയിൻ പിടിച്ചെടുത്ത സംഭവവുമായി ബന്ധപ്പെട്ട് അടിയന്തര യോഗത്തിനെത്താൻ തീരസംരക്ഷണ സേന ആവശ്യപ്പെട്ടിട്ടുണ്ടെന്നു പോർബന്തർ സ്പെഷൽ ഓപ്പറേഷൻസ് ഗ്രൂപ്പ് അറിയിച്ചു.

അലാങ്​ വഴി വിദേശത്തേക്ക്​ മയക്കുമരുന്നു കടത്ത്​ നടക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്ന്​  ജൂലൈ 27നാണ് തീരസംരക്ഷണസേനയുടെ നേതൃത്വത്തിൽ തെരച്ചിൽ ആരംഭിച്ചത്​. തീരസംരക്ഷണ സേന തങ്ങളുടെ ‘സമുദ്ര പാവക്’ എന്ന കപ്പലിൽ ഗുജറാത്ത്​ തീരങ്ങളിൽ പരിശോധന നടത്തുകയായിരുന്നു.  മൂന്നു ദിവസം നീണ്ട ദൗത്യത്തിനൊടുവിൽ മയക്കുമരുന്നുമായെത്തിയ കപ്പൽ അലാങ്ങിൽ നിന്ന്​ കണ്ടെത്തുകയായിരുന്നു.  

Tags:    
News Summary - More An ICG Ship apprehended Merchant Vessel carrying approximately 1500 kgs of heroine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.