ന്യൂഡൽഹി: പിൻവലിക്കപ്പെട്ട പരസ്യം, അതുമായി ബന്ധപ്പെട്ട വിവാദത്തോടെ കൂടുതൽ പേർ കണ്ടതായി തനിഷ്കിെൻറ പരസ്യനിർമാതാക്കൾ. കൂടുതൽ പേർ തനിഷ്ക് ഉൽപന്നങ്ങൾ വാങ്ങുന്നതിന് വിവാദ പരസ്യം വഴിയൊരുക്കിയെന്നും അവർ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട വിവാദത്തിൽ തനിഷ്കിനൊപ്പം മനസ്സുറപ്പിച്ചവരാണ് കൂടുതൽ പേരെന്നും 'വാട്സ് യുവർ പ്രോബ്ലം' എന്ന പേരുള്ള ഏജൻസിയുടെ മാനേജിങ് പാർട്ണറും ക്രിേയറ്റിവ് ഹെഡുമായ അമിത് അകാലി പറഞ്ഞു.
വിവാദത്തിനുശേഷം, ബഹളമുയർത്തിയ ന്യൂനപക്ഷത്തിനെതിരെ നിശ്ശബ്ദരായ ഭൂരിപക്ഷം സംസാരിക്കാൻ തുടങ്ങിയതായിരുന്നു യാഥാർഥ്യം. പരസ്യത്തിെൻറ മർമം സാമുദായിക സൗഹാർദമായതിനാൽ ഇങ്ങനെയൊരു വിവാദം ഞങ്ങളാരും പ്രതീക്ഷിച്ചിരുന്നില്ല. തനിഷ്ക് 'ധൈര്യമുള്ള' കമ്പനിയാണെന്നും ഒടുവിൽ പരസ്യം പിൻവലിക്കേണ്ടിവന്നത് വിവാദത്തിെൻറ പശ്ചാത്തലത്തിൽ തങ്ങളുടെ ജീവനക്കാരുടെ സുരക്ഷ പരിഗണിച്ചാണെന്നും അമിത് പറഞ്ഞു.
ടാറ്റ ഗ്രൂപ്പിെൻറ ഉടമസ്ഥതയിലുള്ള തനിഷ്ക് ജ്വല്ലറിയുടെ 55 സെക്കൻഡ് നീണ്ട പരസ്യമാണ് വിവാദമുയർത്തിയത്. ഹിന്ദുവായ മരുമകളുടെ മതാചാരങ്ങൾക്ക് പരിഗണന നൽകുന്ന മുസ്ലിമായ വീട്ടമ്മയുടെ ദൃശ്യമടങ്ങിയ പരസ്യത്തിനെതിരെ തീവ്ര ഹിന്ദുത്വ നിലപാടുള്ള ചിലർ രംഗത്തുവരികയായിരുന്നു. തുടർന്നാണ് തനിഷ്ക് പരസ്യം പിൻവലിച്ചത്. പരസ്യം പിൻവലിക്കേണ്ടി വന്നെങ്കിലും തനിഷ്കിനെ പിന്തുണച്ച് നിരവധിപേർ രംഗത്തെത്തിയിരുന്നു.
സാംസ്കാരിക യാഥാർഥ്യങ്ങൾ ദൃശ്യവത്കരിക്കുക മാത്രമായിരുന്നു ആ പരസ്യം കൊണ്ട് ഉന്നമിട്ടിരുന്നത്. ഒട്ടും രാഷ്ട്രീയം അതിനുണ്ടായിരുന്നില്ല. 'ഏകത്വ'യും ഐക്യവും മുൻനിർത്തിയുള്ള കാമ്പയിൻ തനിഷ്ക് തുടരുമെന്നും അമിത് അറിയിച്ചു. പരസ്യം പിൻവലിക്കാതിരുന്നില്ലെങ്കിൽ കാണുമായിരുന്ന ആളുകളേക്കാൾ കൂടുതൽ പേരിലേക്ക് തങ്ങളുദ്ദേശിച്ച സന്ദേശം എത്തിയതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.