രഹസ്യബന്ധം വെളിപ്പെടുത്തുമെന്ന ഭയം; 8 വയസുകാരനെ കൊന്ന് കുഴിച്ചിട്ട അമ്മയും അമ്മാവനും അറസ്റ്റിൽ

ഭരത്പൂർ: രാജസ്ഥാനിൽ 8 വയസുകാരനെ കൊലപ്പടുത്തിയ അമ്മയും അമ്മാവനും അറസ്റ്റിൽ. രണ്ട് വർഷം മുമ്പാണ് അമ്മയും അമ്മാവനും ചേർന്ന് കുട്ടിയെ കൊലപ്പെടുത്തിയത്. തങ്ങളുടെ രഹസ്യബന്ധം വെളിപ്പെടുത്തുമെന്ന ഭയത്തിലാണ് കൊലപാതകം നടത്തിയതെന്ന് ഇവർ പറയുന്നു. കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം വയലിൽ കുഴിച്ചിടുകയായിരുന്നു.

2021ൽ റുബാസ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ചന്ദൻപുര ഗ്രാമത്തിലാണ് സംഭവം. 2021 ഫെബ്രുവരിയിൽ മകൻ ഗോലുവിനെ കാണാനില്ലെന്ന് കുട്ടിയുടെ പിതാവ് ഗ്യാൻ സിങ് പൊലീസിൽ പരാതി നൽകിയിരുന്നു.  അന്വേഷണത്തിനൊടുവിൽ മൂന്ന് ദിവസത്തിന് ശേഷം സമീപത്തെ പറമ്പിൽ നിന്ന് ഗോലുവിന്റെ മൃതദേഹം കണ്ടെത്തിയിരുന്നു.

എന്നാൽ കുട്ടിയുടെ കൊലയാളികളെ പിടികൂടാൻ അന്ന് പൊലീസിന് കഴിഞ്ഞിരുന്നില്ല. തുടർന്ന് കുട്ടിയുടെ പിതാവ് കേസിൽ അന്വേഷണം ആവശ്യപ്പെട്ട് ജയ്പൂർ ഹൈക്കോടതിയിൽ ഹരജി നൽകി. കേസ് പരിഗണിച്ച ഹൈക്കോടതി വിഷയത്തിൽ ഉന്നത അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

ബയാനയിലെ സർക്കിൾ ഓഫീസർ നിതിരാജ് സിങ്ങിന്റെ കീഴിൽ അന്വേഷണ സംഘം രൂപീകരിച്ചു കേസിൽ വീണ്ടും അന്വേഷണം ആരംഭിച്ചു. തുടർന്നാണ് കൊലയാളികളെ കണ്ടത്തിയത്. കുട്ടിയുടെ അമ്മാവൻ കൃഷ്ണകാന്തും അമ്മ ഹേമലതയും തമ്മിൽ രഹസ്യബന്ധമുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കൊലപാതകത്തിൽ പങ്കില്ലെന്നാണ് ഇവർ ആദ്യം പറഞ്ഞത്. എന്നാൽ വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഇരുവരും കുറ്റം സമ്മതിക്കുകയായിരുന്നു.

Tags:    
News Summary - Mother and uncle arrested for killing and burying 8-year-old boy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.