representative image 

രോഗം ഭേദമാകാൻ മാതാവ്​ ദേഹത്ത്​ ഇരുമ്പ്​ പഴുപ്പിച്ച്​ വെച്ച പിഞ്ചുകുഞ്ഞ്​ മരിച്ചു

ജയ്​പൂർ: രാജസ്ഥാനിലെ ഭിൽവാര ജില്ലയിൽ അഞ്ച് മാസം പ്രായമായ പെൺകുഞ്ഞ്​ മരിച്ചു. ഉദര സംബന്ധമായ അസുഖം ഭേദമാക്കുന്നതിനായി അമ്മ ഇരുമ്പ്​ പഴുപ്പിച്ച്​ മുദ്രകുത്തിയതിനെ തുടർന്നാണ്​ കുഞ്ഞ്​ മരിച്ചതെന്നാണ്​ റിപ്പോർട്ട്​. സംഭവത്തിൽ പൊലീസ്​ കുഞ്ഞിന്‍റെ മൃതദേഹം പോസ്റ്റ്​മോർട്ടത്തിന്​ അയക്കുകയും മാതാപിതാക്കൾക്കെതിരെ കേസ്​ രജിസ്റ്റർ ചെയ്യുകയും ചെയ്​തു.

ലുഹാരിയ ഗ്രാമത്തിലെ​ രമേഷ്​ ഭഗാരിയ-ലാഹരി ദമ്പതികളുടെ മകൾ ലീലക്ക്​ ഒരുമാസമായി അസുഖമായിരുന്നു. പാൽ കുടിക്കാൻ ബുദ്ധിമുട്ട്​ അനുഭവപ്പെട്ട കുഞ്ഞ്​ എപ്പോഴും കരച്ചിലായിരുന്നു.

കുഞ്ഞിന്​ ഉദര സംബന്ധിയായ അസുഖമാണെന്നായിരുന്നു ലാഹരി വിശ്വസിച്ചത്​. പ്രദേശത്തെ താന്ത്രികാചാര്യനെ സമീപിക്കാൻ അവർ തീരുമാനിച്ചെങ്കിലും അദ്ദേഹം സ്​ഥലത്തില്ലായിരുന്നു. ഇതേ തുടർന്നാണ് വ്യാഴാഴ്​ച​ ലാഹരി അസുഖം ഭേദമാകുമെന്ന്​ കരുതി കുഞ്ഞിന്‍റെ ശരീരത്തിൽ ഇരുമ്പ്​ പഴുപ്പിച്ച്​​ വെക്കുകയായിരുന്നു.

ഇതോടെ കുഞ്ഞിന്‍റെ ആരോഗ്യ നില വഷളായി. കുഞ്ഞിനെ മഹാത്മ ഗാന്ധി ആശുപത്രിയിലെത്തിച്ച്​ വെന്‍റിലേറ്ററിലാക്കിയെങ്കിലും ഏഴുമണിക്കൂറിന്​ ശേഷം മരിച്ചു. ആശുപത്രി അധികൃതരാണ്​ പൊലീസിനെ വിവരം അറിയിച്ചത്​.

Tags:    
News Summary - five month old girl died after mother brands with hot iron to cure illness

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.