ലഖ്നോ: യു.പിയിലെ ഗോരഖ്പുരിൽ കഴിഞ്ഞ ആഴ്ച അമ്മയും മകളും ഒരേ വേദിയിൽ വിവാഹിതരായി. 53 വയസ്സുള്ള ബേലി ദേവിയുടെ ആദ്യ ഭർത്താവ് 25 വർഷം മുമ്പ് മരിച്ചതാണ്. ഭർത്താവിെൻറ ഇളയ സഹോദനെയാണ് ഇവർ സമൂഹവിവാഹത്തിൽ വരണമാല്യം ചാർത്തിയത്.
മകൾ ഇന്ദു കർഷകനായ ജഗദീഷിനെയും വിവാഹം ചെയ്തു. 'മുഖ്യമന്ത്രി സാമൂഹിക് വിവാഹ് യോജന'പദ്ധതി പ്രകാരം സംഘടിപ്പിച്ച ചടങ്ങിൽ 63 വിവാഹങ്ങൾ നടന്നു. തെൻറ അഞ്ചു മക്കളുടെയും വിവാഹം കഴിഞ്ഞെന്നും അതുകൊണ്ട് ആദ്യ ഭർത്താവിെൻറ സഹോദരനെ വിവാഹം ചെയ്യാൻ തീരുമാനിച്ചെന്നും ബേലി ദേവി പറഞ്ഞു. അമ്മ ചെറിയച്ഛനെ വിവാഹം കഴിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് മകൾ ഇന്ദുവും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.