ന്യൂഡൽഹി: പുതിയ മോട്ടാർ വാഹന നിയമത്തിനെതിരെ ഡൽഹിയിൽ തൊഴിലാ ളികളുടെ പ്രതിഷേധം. മോദിക്കെതിരെ മുദ്രാവാക്യവുമായി തിങ്കളാഴ്ച യു നൈറ്റഡ് ഫ്രണ്ട് ഒാഫ് ട്രാൻസ്പോർട്ട് അസോസിയേഷെൻറ നേതൃത്വത്തിൽ ജന്ത ർമന്തറിൽ നടത്തിയ പ്രതിഷേധ റാലിയിൽ നൂറുകണക്കിന് തൊഴിലാളികൾ പെങ്കടുത്തു.
സംഘടന വ്യാഴാഴ്ച ഡൽഹിയിൽ മോട്ടാർ വാഹന പണിമുടക്കും പ്രഖ്യാപിച്ചിട്ടുണ്ട്. ഒാേട്ടാ, ഒാൺലൈൻ ടാക്സി സർക്കാർ വാഹനങ്ങൾ തുടങ്ങി മുഴുവൻ വാഹനങ്ങളും തടയുമെന്നും മാർക്കറ്റുകളുടെ പ്രവർത്തനം തടസ്സപ്പെടുത്തുമെന്നും പ്രതിഷേധക്കാർ വ്യക്തമാക്കി.
ഉയർന്ന പിഴയടക്കം സർക്കാറിെൻറ തീരുമാനങ്ങൾ ക്രൂരമാണ്. ടാക്സടക്കം എല്ലാം വർധിച്ചു. ഞങ്ങളെ കുറിച്ച് സർക്കാർ ചിന്തിക്കുന്നേയില്ലെന്നും പ്രതിഷേധത്തിൽ പങ്കെടുത്ത ഭാരതീയ മസ്ദൂർ സംഘ് നേതാവുകൂടിയായ രജീന്ദർ സോനി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.